കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരും പേരാവൂരും തപാൽ വോട്ടുകളിൽ അട്ടിമറി: എൽഡിഎഫ് പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

ഇരിട്ടി: പയ്യന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തപാൽ വോട്ടിൽ ക്രമക്കേട് നടത്തിയതായി പരാതി. ഇതു സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ ഇലക്ഷൻ കമ്മിഷന് പരാതി നൽകി. പയ്യന്നൂർ നിയോജക മണ്ഡലത്തില്‍ 80 വയസ് കഴിഞ്ഞവര്‍ക്കുള്ള തപാല്‍വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി നടത്തിയതായാണ് പരാതി ഉയർന്നത്.

പാലായില്‍ ജോസ്, പുഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വിയോ: ജില്ലയില്‍ യുഡിഎഫിന് നഷ്ടം: 24 ന്യൂസ് സര്‍വെപാലായില്‍ ജോസ്, പുഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വിയോ: ജില്ലയില്‍ യുഡിഎഫിന് നഷ്ടം: 24 ന്യൂസ് സര്‍വെ

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബി.എല്‍.ഒവിന്റെയും സാന്നിധ്യത്തില്‍ പ്രായമായ യഥാര്‍ത്ഥ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പ്രദീപ്കുമാറിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ കെ.ജയരാജാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 86 ല്‍ ക്രമനമ്പര്‍ 857 കുഞ്ഞമ്പു പൊതുവാള്‍ എന്ന വോട്ടറുടെ വോട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ ചെയ്തത്.

elections-15442

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു സി.പി.എം പ്രവര്‍ത്തകര്‍ ഇതു ചെയ്യുമ്പോഴും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതായും പരാതിയില്‍ പറയുന്നു. ബൂത്തിലെ ബി.എല്‍.ഒ ആയ സി.ഷൈലയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആരും തിരിച്ചറിയല്‍ കാര്‍ഡ് പോലും ധരിച്ചിരുന്നില്ല. ഇതും നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.പ്രദീപ് കുമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സംഭവത്തിന്റെ വീഡിയോ പരിശോധിച്ചപ്പോഴും റിട്ടേണിംഗ് ഓഫിസര്‍ക്ക് കൃത്രിമം ബോധ്യപ്പെട്ടിട്ടുണ്ട്. വിഡിയോ ചിത്രീകരണം മുഴുവനായും റെക്കോര്‍ഡ് ചെയ്തില്ലെന്നും യു.ഡി.എഫിന് പരാതിയുണ്ട്. മറ്റൊരു സംഭവത്തിൽ പേ​രാ​വൂ​ർ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​യാം​പ​റ​മ്പി​ൽ സി​പി​എം അ​നു​ഭാ​വി​യാ​യ ബി​എ​ൽ​ഒ​യും പ്രി​സൈ​ഡിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​നും റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ടി​ത​മാ​യി ത​പാ​ൽ​വോ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രും ബി​എ​ൽ​ഒ​യും ഉ​ൾ​പ്പെ​ടു​ന്ന​വ​ർ ത​പാ​ൽ വോ​ട്ടിം​ഗ് ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ണ്ണി ജോ​സ​ഫ്, കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, ജെ​യ്സ​ൺ തോ​മ​സ്, മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, മി​നി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി ത​പാ​ൽ വോ​ട്ടിം​ഗ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ക​യാ​യി​രു​ന്നു.

വോ​ട്ടിം​ഗി​നാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നെ​ത്തി​യ കാ​മ​റാ​മാ​നും മാ​ത്ര​മാ​ണ് ഫോ​ട്ടോ പ​തി​ച്ച ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രി​ൽ ഒ​രാ​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ൽ പേ​ര് മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റൊ​രാ​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ൽ പേ​രോ ഫോ​ട്ടോ​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തും ത​പാ​ൽ വോ​ട്ടിം​ഗി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ച്ച​തി​നുശേ​ഷം ത​പാ​ൽ വോ​ട്ട് ചെ​യ്യു​വാ​ൻ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.നേരത്തെ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ എ.ഐ.സി.സി വക്താവ് ഉൾപ്പെടെയുള്ളവർക്ക് ഇരട്ട വോട്ടുണ്ടെന്ന തെളിവുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തിയിരുന്നു.എന്നാൽ ഈ വോട്ടുകൾ സി.പി.എം അനുകുല ജീവനക്കാർ ചേർത്തതാണെന്നായിരുന്നു കോൺഗ്രസ് നേതാവായ കെ.സുധാകരൻ എം.പിയുടെ വിശദീകരണം

English summary
Allegation against CPM over postal votes in Payyannur and Peravoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X