കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആന്തൂർ വിഷയം; പ്രവാസി വ്യവസായ സാജന്റെ കുടുംബത്തെ വിടാതെ വേട്ടയാടി സിപിഎം, ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് കോടിയേരിയും!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ആത്മഹത്യ ചെയത സംഭവം നഗരസഭാ കെട്ടി നിര്‍മാണനുമതി നല്‍കാത്തതല്ലെന്ന നിലപാടു സ്വീകരിച്ച സിപിഎം സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന പ്രചരണവുമായി രംഗത്തെത്തി. പാര്‍ട്ടി അണികളിലെയും പ്രവര്‍ത്തകരെയും ആശങ്കയകറ്റുന്നതിനായാണ് സാജന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി പത്രവും നേതാക്കളും ആവര്‍ത്തിച്ചു പറയുന്നത്.

<strong><br>ഇതാ ആ ചരിത്ര നിമിഷം... ചന്ദ്രയാന്‍-2 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍</strong>
ഇതാ ആ ചരിത്ര നിമിഷം... ചന്ദ്രയാന്‍-2 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍

നേരത്തെ കുടുംബപ്രശ്‌നമാണ് സാജന്റെ ആതമഹത്യയക്കു പിന്നിലെന്ന വാദവുമായി ദേശാഭിമാനി പത്രം രംഗത്തെത്തിയിരുന്നത്. സാജന്റെ ഭാര്യബീനയെ കേന്ദ്രീകരിച്ചായിരുന്നു ആരോപണത്തിന്റെ മുള്‍മുന മുഴുവന്‍. സാജന്റെ വാഹനമോടിച്ചിരുന്ന മന്‍സൂറിന്റെ ഫോണിലേക്ക് ബീന ഇരുന്നൂറിലേറെ തവണ വിളിച്ചു വെന്നും ഇവരു തമ്മിലുള്ള വഴിവിട്ട ബന്ധത്തില്‍ മനോവിഷമത്തിലായ സാജന്‍ ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തിയിലെ ദു:സൂചന.

Sajan

എന്നാല്‍ ഇതിനു മറുപടിയായി ഈ ഫോണ്‍ ഉപയോഗിച്ചത് താനായിരുന്നുവെന്നും പലവട്ടം ഈ ഫോണിലൂടെ കുടുംബസുഹൃത്തുക്കളായ മന്‍സൂറിനെയും സഹോദരനെയും വിളിച്ചിരുന്നുവെന്നും സാജന്റെ മകന്‍രംഗത്തെത്തി. ഇതോടൊപ്പം കേസന്വേഷിക്കുന്ന ഡി.വൈ. എസ്.പി പി.കെകൃഷണദാസ് പാര്‍ത്ഥാസ്‌കണ്‍വെന്‍ഷന്‍ സെന്ററിനു അനുമതി ലഭിക്കാത്ത മനോവിഷമത്തിലാണ്‌സാജന്‍ ആത്മഹത്യ ചെയ്തതെന്ന വിവരമാണ് തങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞതെന്നും പറഞ്ഞതോടെ സി.പി. എം അപവാദ പ്രചരണത്തിന്റെ മുനയൊടിഞ്ഞു.

ഇപ്പോള്‍ സാജന്റെ ഭാര്യാ പിതാവ് പുരോഷത്തമനെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ്് നടക്കുന്നത്. പാര്‍ത്ഥാസ്‌കണ്‍വന്‍ഷന്‍ സെന്ററിന്റെ അറുപതു ശതമാനം ഷെയര്‍ പുരുഷോത്തമന്റെ പേരിലാണ് സാജന്‍ എഴുതിവച്ചതെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് സാജനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നുമാണ് പുതിയ പ്രചരണം. പാര്‍ട്ടി വൃത്തങ്ങളിലും പൊതു സമൂഹത്തിലും ഈ രീതിയിലുള്ള പ്രചരണംശക്തമാക്കിയിരിക്കുകയാണ്.

സാജന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതും ഈ പ്രചരണത്തിന്റെ ഭാഗമാണ്. മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയിലും സാജന്റെ ആതമഹത്യയില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തയും വന്നത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഏജന്‍സികള്‍ സത്യം പുറത്ത് കൊണ്ടുവരട്ടെയെന്നും കോടിയേരി പറഞ്ഞു. അന്വേഷണം നടന്നു കൊണ്ടിരിക്കെ ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുന്നുവെന്നാണ്‌കോടിയേരിയുടെ ആരോപണം.

English summary
Anthoor issue; There is mystery in Sajan's suicide says Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X