Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാമ്പസുകളില്‍ വീണ്ടും റാഗിംഗ്; ഒന്നര വര്‍ഷത്തിന് ശേഷം തുറന്നപ്പോള്‍ അക്രമ പരമ്പര, നിയമാവബോധം കുറവ്

കണ്ണൂര്‍: ക്യാമ്പസുകള്‍ അക്രമങ്ങളുടെ കോട്ടയായി മാറുന്നു. നല്ല സൗഹൃദങ്ങളും വിദ്യാഭ്യാസവും ക്യാമ്പസുകളില്‍ നിന്ന് വഴിമാറി ഇപ്പോള്‍ അക്രമത്തിലേക്ക് മാറിയിരിക്കുകയാണ് ഇന്നത്തെ ക്യാമ്പസുകള്‍. അതിന്റെ തെളിവുകളാണ് കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റാഗിംഗുകള്‍.

രണ്ടാഴ്ചക്കിടെ രണ്ട് കേസുകളാണ് ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന്റെ പേരില്‍ ഇരയാക്കപ്പെട്ടിരുന്നത്. ചിലവരുടെ ജീവിതം തന്നെ അവസാനിച്ച സംഭവങ്ങളുണ്ടായിരുന്നു. റാഗിംഗ് കാരണം ഇനി മുതല്‍ പഠിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

1

ശക്തമായ ബോധവല്‍ക്കരണവും ക്ലാസുകളും നിയമ നടപടികള്‍ സ്വീകരിച്ചതും കാരണം ക്യാമ്പസുകളില്‍ ഒരുപാട് നാളുകളായി ഒഴിവാക്കപ്പെട്ട ഒന്നായിരുന്നു റാഗിങ്ങുകള്‍. കോവിഡിന്റെ പേരില്‍ ക്യാമ്പസുകളും സ്‌കൂളുകളും ഒന്നര വര്‍ഷത്തോളം പൂട്ടിയിട്ട് തുറന്നപ്പോള്‍ സൗഹൃദം പുതുക്കുന്നതിനും പുതിയ സൗഹൃദം ഉണ്ടാക്കുന്നതിനും പകരം പരസ്പരം അക്രമവും അടിയുമാണ് ഇന്ന് നടന്ന് വരുന്നത്. കോളജ് അധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ സംഘടനകളുടെ ഇടപെടലും ഇത്തരം റാഗിങ്ങുകള്‍ അവസാനിപ്പിക്കാന്‍ അത്യാവശ്യമാണ്. അതിന്റെ ആവശ്യകത വിളിച്ചോതുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് നെഹര്‍ കോളജിലും, തളിപ്പറമ്പ് സര്‍സയ്യിദ് കോളജിലും നടന്നത്.

2

നെഹര്‍ കേളജില്‍ നടന്ന അക്രമണത്തില്‍ ഏഴുപേര്‍ അറസ്റ്റിലായിരുന്നു ഇവര്‍ റിമാന്റിലാണ്. സര്‍ സയ്യിദ് കോളജില്‍ നടന്ന അക്രമത്തില്‍ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ക്രൂരമായ റാഗിങ്ങിനരയായവര്‍ ആശുപത്രിയിലും.റാഗിംഗ് ബോധവല്‍ക്കരണം നല്‍കി പിറ്റേദിവസമാണ് സര്‍സയ്യിദ് കോളജില്‍ റാംഗിംഗിന് വിദ്യാര്‍ത്ഥി ഇരയായത്. ഇതിു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിന്‍സിപ്പല്‍മാര്‍ രാഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഏറെ ആശ്വസകരമാകുന്നത്. എന്നാല്‍ അതിനപ്പുറമുള്ള നടപടികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണമെന്നാണ് എല്ലാവരുടെയും ആവശ്യം.

കാഞ്ഞിരോട്ടെ ക്രൂര മര്‍ദ്ദനം

കാഞ്ഞിരോട്ടെ ക്രൂര മര്‍ദ്ദനം


കോളജിലെ സഹപാടികളായ പെണ്‍കുട്ടികളോട് സംസാരിച്ചുവെന്നതിന്റെ പേരിലാണ് രണ്ടാം വര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥി പി.അന്‍ഷാദിനെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്റിലാണ്. ഇവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കണ്ണൂര്‍ ചെട്ടിക്കുളം സ്വദേശിയാണ് മര്‍ദനമേറ്റ അന്‍ഷാദ്. അന്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടക്കുകയുമായിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങി അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുകയും ഇതിന് ശേഷം ഒരു സംഘം വിളിച്ചിറക്കികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നുവെന്നുമാണ് അന്‍ഷാദ് പരാതിയില്‍ പറഞ്ഞത്.

4

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് അന്‍ഷാദിന് ബോധം വന്നത്. അന്‍ഷാദിനെ വിദ്യാര്‍ത്ഥികള്‍ ശൗചാലയത്തില്‍ വച്ചാണഅ മര്‍ദിച്ചത്. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അന്‍ഷാദ് പലീസില്‍ നല്‍കിയപരാതിയില്‍ പറഞ്ഞിരുന്നു. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയിരുന്നതെന്നാണ് അന്‍ഷാദ് പറഞ്ഞത്.

സര്‍സയ്യിദിലെ സംഭവം

സര്‍സയ്യിദിലെ സംഭവം


തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലാണ് സംഭവം. റാഗിംഗ് ബോധ വല്‍ക്കരണ ക്ലാസ് കാഴിഞ്ഞ് പിറഅറേ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സര്‍സയ്യിദ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശിയായ ഷഹസാദ് മുബാറക്കാണ് റാഗിങ്ങിനിരയായത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. ഇസ്മായില്‍ ഓലായിക്കരയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കെപി മുഹമ്മദ് നിദാലിനെ സസ്പെന്റ് ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

6

തളിപ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എവി ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പയ്യാവൂര്‍ സ്വദേശി മുഹമ്മദ് നിദാല്‍, തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിഖ്, കസാനക്കോട്ട സ്വദേശി മുഹമ്മദ് സീഷന്‍, പെരിങ്ങത്തൂര്‍ സ്വദേശി റിസ്നാന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടികളടക്കം ആകെ 12 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ റാഗിങ് വിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ പ്രതികളെ പയ്യന്നൂര്‍ കോടതിയിലാണ് ഹാജരാക്കിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. റാഗിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    7

    റാഗിംഗ് നിയമത്തെ കുറിച്ച് അവബോധം കുറവ്
    വിദ്യാര്‍ത്ഥികള്‍ക്ക് റാഗിംഗിനെ കുറിച്ചുള്ള അവബോധം കുറവാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ജാമ്യം കിട്ടുന്ന വകുപ്പുകളും ധാരാളം നടപടിക്രമങ്ങളും റാഗിംഗ് വകുപ്പിലുണ്ട്. ആദ്യം പ്രിന്‍സിപ്പലിന് പരാതി നല്‍കണം എന്നിട്ട് പ്രിന്‍സിപ്പലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. അതേസമയ ഗുരുതര മര്‍ദനമാണെങ്കില്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്ലാതെ പൊലീസിന് നേരിട്ട് കേസെടുക്കാം. കൂടാതെ റാഗിംഗ് വകുപ്പിന് പുറമെ ഇന്ത്യവന്‍ ശിക്ഷാ നിയമത്തിലെ കേസുകളും പൊലീസിന് സ്വീകരിക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അറിവില്ലായ്മയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+