കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്‌ലിം ലീഗ് നേതാവിനെ റോഡിലിട്ടു തല്ലിയ കേസില്‍ എസ്ഐ ബിജുവിന്റെ വാദം കോടതി തള്ളി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചക്കരക്കല്‍ മണ്ഡലം മുസ്‌ലിംലീഗ് നേതാവിനെ മര്‍ദിച്ച കേസില്‍ ചക്കരക്കല്‍ എസ്ഐയായിരുന്ന പി. ബിജുവിന്റെ വാദം തലശ്ശേരി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തതാണന്നായിരുന്നു എസ്ഐയുടെ വാദം. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പായി വാദിയെ പരുക്കേല്‍പ്പിച്ചുവെന്നും കോടതി കïെത്തുകയും കേസില്‍ തുടര്‍ന്ന് വിചാരണ നടത്താനും ഉത്തരവിടുകയുമായിരുന്നു.

സിന്ധ്യയെ കാണാതെ സോണിയാ ഗാന്ധി... ചര്‍ച്ച പാളി, കാരണം ശരത് പവാര്‍, തീരുമാനത്തില്‍ മാറ്റമില്ല!!സിന്ധ്യയെ കാണാതെ സോണിയാ ഗാന്ധി... ചര്‍ച്ച പാളി, കാരണം ശരത് പവാര്‍, തീരുമാനത്തില്‍ മാറ്റമില്ല!!

ഒക്ടോബര്‍ 11ന് കേസ് വീïും കോടതി പരിഗണിക്കും. 2018 ഏപ്രിലില്‍ പി. ബിജു ചക്കരക്കല്ലില്‍ എസ്.ഐ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കല്‍ നാലാംപീടിക എസാര്‍ പെട്രോള്‍ പമ്പിനു സമീപത്ത് വച്ച് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി വര്‍ക്കിങ് കമ്മിറ്റിയംഗവുംചക്കരക്കല്‍ മേഖലാ നേതാവുമായ മുഴപ്പിലങ്ങാട് താഴെ കാവിന്‍മൂലയില്‍ സ്വദേശിയുമായ ഹസീന മന്‍സിലില്‍ സി.പി മായന്‍ അലിയെ (61) മഫ്തിയിലെത്തിയ പി. ബിജു ബൂട്ടുകാലുകൊï് ചവിട്ടി അമര്‍ത്തി തിരിക്കുകയും കാലിന്റെ തള്ള വിരലിന്റെ നഖം മുറിയുകയും ചെയ്തുവെന്നാണ് കേസ്.

policeofficer-15

തുടര്‍ന്ന് മായന്‍ഹാജി എസ്.ഐക്കെതിരെ നല്‍കിയ പരാതിയില്‍ കോടതി കേസെടുക്കുകയായിരുന്നു. വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് സ്ത്രീയുടെ പരാതിയിലാണ് മായന്‍ഹാജിയെ എസ്.ഐ അറസ്റ്റ് ചെയ്തത്. പിന്നീട് സ്ത്രീ പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ചക്കരക്കല്ലില്‍ ചെയ്യാത്ത കുറ്റത്തിന് താജുദ്ദീനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ബിജിവുന്റെ നടപടി വലിയ വിവാദ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നായിരുന്നു പാനൂര്‍ കണ്‍ട്രോള്‍ റൂം എസ്.ഐയായി ബിജുവിനെ സ്ഥലം മാറ്റിയത്. മായന്‍ അലിക്കു വേïി അഡ്വ. പി.ജെ ആന്റണിയും ബിജുവിനു വേïി എന്‍.ആര്‍ ഷാനവാസുമാണ് ഹാജരായത്.

English summary
Case on muslim legue beaten in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X