കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി
കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ ഏറ്റുമുട്ടല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അക്രമത്തെ തുടര്‍ന്ന് ജയിലില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റു ജയിലുകളിലേക്ക് അടിയന്തിരമായിമാറ്റി. കഴിഞ്ഞദിവസമായിരുന്നുസംഭവം. കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാല്‍, കണ്ണൂര്‍ സ്വദേശി അതുല്‍ ജോണ്‍ റൊസാരിയോ എന്നിവരുടെ സംഘവുമാണ് ജയിലിനുള്ളില്‍ ഏറ്റുമുട്ടിയത്.

ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരായ ഇവരെ പാര ്‍പ്പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്‌പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റുകയായിരുന്നു. ജയില്‍സൂപ്രണ്ടിന്റെപരാതിയില്‍ കണ്ണൂര് ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ച്ചമുന്‍പ് ജയിലില്‍ തൃശൂര്‍ സ്വദേശികളായ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു ശൗചാലയത്തില്‍വെച്ചാണ് നാലംഗ സംഘം തമ്മില്‍ ഏറ്റുമുട്ടിയത്. ജയില്‍ ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ജയില്‍ വാര്‍ഡനും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷമാണ് മറ്റൊരു അക്രമവും കൂടി അരങ്ങേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍കവര്‍ച്ച, ആത്മഹത്യ, ലഹരിവില്‍പന, ഗുണ്ടാവിളയാട്ടം എന്നിവ നടക്കുന്നതായി ആരോപണം ശക്തമാണ്. രാഷ്്ട്രീയതടവുകാരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമടക്കം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെമൂന്നിരട്ടി തടവുകള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇതു ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍












Click it and Unblock the Notifications