പാറമട വിഷയം; പബ്ളിക് ഹിയറിങിനിടെ റവന്യു അധികൃതരും നാട്ടുകാരും തമ്മിൽ സംഘർഷം
ചെറുപുഴ: പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പാറമട വിഷയത്തിൽ വിളിച്ചു ചേർത്ത പബ്ളിക് ഹിയറിങിനിടെ റവന്യു അധികൃതരും നാട്ടുകാരും തമ്മിൽ സംഘർഷം. പരാതികൾ കേൾതക്കുന്നതിന് മുൻപ് റവന്യു അധികൃതരും തമ്മിൽ നടന്ന ചർച്ചയാണ് സംഘർഷത്തിന് കാരണമായത്.
പഞ്ചായത്തിലെഎല്ലോറ സ്റ്റോൺ സെന്ന പാറമടയ്ക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പബ്ലിക് ഹിയറിങ്. ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതിയുടെ അധ്യക്ഷതയിലായിരുന്നു ജനസമ്പർക്ക പരിപാടി നടന്നത്.പബ്ളിക് ഹിയറിങിനായി500-ഓളം നാട്ടുകാരും എത്തിയിരുന്നു.

പ്രദേശവാസികളായ നിരവധി ആളുകൾ പാറമട വന്നാലുണ്ടാകുന്ന പ്രശ്നങ്ങളും ആശങ്കകളും ഉദ്യോഗസ്ഥരെ അറിയിച്ചു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ സർവേ റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതോടെയാണ് റവന്യു അധികൃതരും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതോടെ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന ചെറുപുഴ പോലീസ് ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുമായും നാട്ടുകാരുമായും സമവായ ചർച്ച നടത്തി.
ഹിയറിങ്ങിലെ ഓഡിയോ-വീഡിയോ ക്ലിപ്പുകളും നിർദേശങ്ങളും ഉൾ പ്പെടെയുള്ള റിപ്പോർട്ട് സ്റ്റേറ്റ് എൻവയൺമെൻറ് ഇംപാക്ട് അസസ്മെൻറ് അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടുമ്മൽ കൂവക്കരമലയിൽ പാറമട നടത്താൻ അനുവദിക്കില്ലെന്ന് തട്ടുമ്മൽ പാറമട വിരുദ്ധ സമിതി കൺവീനർ വി.വി. കണ്ണൻ, ചെയർമാൻ ടി.പി. ചന്ദ്രൻ എന്നിവർ അറിയിച്ചു. ഇതോടെ പാറമടയെ ചൊല്ലി പ്രദേശത്ത് വിവാദങ്ങളും ജനകീയ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications