Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴിമല ടോപ്പ് റോഡ് നിർമ്മാണം; കാണാതായ ഫയലുകൾ കണ്ടെത്താൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ പുനരധിവാസ കേന്ദ്രങ്ങളിലേക്കുള്ള റോഡ് നിർമ്മാണത്തിൻ്റെ ഫയലുകൾ വിജിലൻസ് അന്വേഷണം നടത്തി കണ്ടെത്താൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഏഴിമല നാവിക അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറു കിലോമീറ്റർ നാനൂറ്റി ഇരുപതു മീറ്റർ ദൈർഘ്യമുള്ള ഏഴിമല ടോപ്പ് റോഡിൻ്റെ പ്രവൃത്തികൾ സംബന്ധിച്ച ഫയലുകൾ കണ്ടെത്താനാണ് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. കുരിശുമുക്ക് മുതൽ കക്കമ്പാറ വരെയുള്ള റോഡിൻ്റെ ശേഷി വർധിപ്പിക്കാൻ 1998 ൽ നടത്തിയ 1,71,29,902 രൂപയുടെ പ്രവൃത്തികൾ സംബന്ധിച്ചുള്ള വിവിധ ഓഫിസുകളിൽ നിന്നും കാണാതായ ഫയലുകളാണ് കണ്ടെത്തേണ്ടത്.

ഈ പ്രവൃത്തി നിർവഹിച്ച ചന്ദ്രഗിരി കൺസ്ട്രക്ഷൻ കമ്പിനി 73,91,032 രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ തുടർ പ്രവൃത്തികളുടെയോ വീണ്ടും നൽകേണ്ട തുകയുടെയോ പണി പൂർത്തിയാക്കിയതിൻ്റെ രേഖകൾ അന്വേഷണത്തിൽ കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിലൂടെ ഫയലുകൾ കണ്ടെത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം ഉത്തരവിട്ടത്.

fileezhimala

ഏഴിമല ടോപ്പ് റോഡ് ടാർ ചെയ്‌തു ഗതാഗത യോഗ്യമാക്കാൻ സർക്കാർ അനുമതി നൽകിയതോടെയാണ് എട്ടു വർഷത്തോളം പ്രക്ഷോഭ സമര മുഖത്തായിരുന്ന ഏഴിമല നിവാസികൾക്ക് ആശ്വാസമായത്. റോഡ് നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൻ്റെ പരിഗണനയ്ക്ക് അയക്കാറായപ്പോഴാണ് എസ്റ്റിമേറ്റിൻ്റെ ഫയലുകൾ ആദ്യമായി കാണാതായത്. ബന്ധപ്പെട്ട ഓഫീസുകളിൽ തെരച്ചിൽ നടത്തിയിട്ടും ഈ ഫയലുകൾ കണ്ടെത്താനായില്ല ഒടുവിൽ സർക്കാരിലേക്ക് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടി വന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്

നേവിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ വില കൊടുത്ത് വാങ്ങിയ രേഖകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനങ്ങളുടെ പുനരധിവാസം സംസ്ഥാനസർക്കാരിൻ്റെ ചുമതലയായിരുന്നതിനാലാണ് ഇതിനായി വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സ്ഥലം വാങ്ങി കുടിയൊഴിപിക്കപ്പെട്ട പ്രദേശവാസികൾക്കായി നൽകിയത്. എന്നാൽ സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കിയതിൻ്റെയോ വാങ്ങിയ സ്ഥലങ്ങളുടെ യോ രേഖകൾ കണ്ടെത്താനായില്ലെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.

സ്ഥലം ഏറ്റെടുത്തതിൻ്റെ രേഖകൾ മാത്രമല്ല പട്ടയങ്ങളുമാ ലിസ്റ്റും റവന്യു വകുപ്പിൻ സൂക്ഷിക്കേണ്ട ഡ്യൂപ്ളിക്കേറ്റ് കോപ്പികളും സർവേ സ്കെച്ചുകൾ പോലും കാണാതായിട്ടുണ്ട്. പട്ടയത്തിൻ്റെ ലിസ്റ്റുകൾ വില്ലേജ് ഓഫിസ്, താലൂക്ക് ഓഫീസ് സർവ്വേ സുപ്രണ്ടിൻ്റെ ഓഫിസ് എന്നിവടങ്ങളിൽ നിർബന്ധമായും സൂക്ഷിക്കേണ്ടതാണെങ്കിലും ഈ ഓഫീസുകളിൽ ഒരു രേഖയും ഇപ്പോൾ കണ്ടെത്താനായിട്ടില്ല. ഇത്തരം കാരണങ്ങൾ കൊണ്ടാണ് ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട ഫയലുകൾ ദുരുഹ സാഹചര്യത്തിൽ മുങ്ങുന്നതായി ആരോപണം ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+