കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഐയും സിപിഐഎമ്മും ഒന്നിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാം... രാജ്യത്തെ ബദലാകണം; പന്ന്യന്‍

Google Oneindia Malayalam News

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം സി പി ഐ ആഗ്രഹിക്കുന്നു എന്നും അതു താമസിയാതെ കൈവരുമെന്ന പ്രതീക്ഷയാണ് തനിക്ക് ഉള്ളതെന്നും സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍. 1964 ലെ പാര്‍ട്ടി ഭിന്നിപ്പ് ഇന്ത്യയ്ക്കു വരുത്തിവച്ച വിന ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഭജനത്തില്‍ സി പി ഐ ഇപ്പോഴും ദുഃഖിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐയും സി പി ഐ എമ്മും ഒരുമിച്ചു മുന്നോട്ടു വന്നാല്‍ രാജ്യത്ത് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും എന്നും അദ്ദേഹം പറഞ്ഞു.

ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരം എംബി രാജേഷ് മന്ത്രിയാകും; ഷംസീര്‍ സ്പീക്കര്‍

1

രാജ്യത്ത് ഒരു ബദല്‍ ആവശ്യമാണ്. അത് കെട്ടിപ്പടുക്കാന്‍ ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു സാധിക്കും. ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് രാജ്യത്തിന്റെ ബദല്‍ പ്രതീക്ഷ എന്നും അദ്ദേഹം അവകാശപ്പെട്ടു. ബി ജെ പിക്കെതിരായ ബഹുജന പ്രസ്ഥാനം ആവശ്യമാണ്. ഇടതുപക്ഷ പാര്‍ട്ടികളും മതനിരപേക്ഷ പ്രസ്ഥാനങ്ങളും ചേര്‍ന്നു ബദലാവണം എന്നും അദ്ദേഹം പറഞ്ഞു.

2

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായി. മതന്യൂനപക്ഷങ്ങള്‍ക്കു വിശ്വാസമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി എന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. വോട്ടിനും ജയിക്കാനും വേണ്ടി അവസരവാദം കാത്തു കഴിയുകയാണ് കോണ്‍ഗ്രസ് എന്നും ബി ജെ പിയും യുഡി എഫും കേരളത്തില്‍ ഒന്നിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

3

രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരസ്പരം വിമര്‍ശിക്കുമ്പോള്‍ മാന്യത കാത്ത് സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ആരുടെയും കാലുനക്കും എന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഇരിക്കുന്ന പദവി തിരിച്ചറിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി ഐ സര്‍ക്കാരിന് അകത്ത് നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന് പറയുന്നവര്‍ ദുഷ്ടലാക്കോടെയാണ് അതു പറയുന്നതെന്ന് ഓര്‍ക്കണം എന്നും പന്ന്യന്‍ പറഞ്ഞു.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

4

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പദം വരെ വലിച്ചെറിഞ്ഞ പാര്‍ട്ടിയാണ് സി പി ഐ. ജനതാല്‍പര്യത്തിന് വേണ്ടിയാണ് സി പി ഐ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയാണ് സി പി ഐയെന്നും പന്ന്യന്‍ അവകാശപ്പെട്ടു.

English summary
CPI wants the unification of communist parties says senior leader Pannyan Ravindran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X