കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോടെതുപോലെ കണ്ണൂരും സുധാകരനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈിക്കിനൊരുങ്ങി സി. പി. എം

Google Oneindia Malayalam News

കണ്ണൂര്‍: കോഴിക്കോട് എം.കെ രാഘവനെതിരെയുള്ള ദേശീയ ചാനല്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെടുക്കുമെന്ന വിശ്വാസത്തിലാണിപ്പോള്‍ സി. പി. എം. തങ്ങള്‍ക്കു പങ്കില്ലെന്നു പാര്‍ട്ടി പറയുമ്പോഴും രാഘവനെ കരിവാരിതേച്ചതിന്റെ ഗുണം മുഴുവന്‍ ഇടതുസ്ഥാനാര്‍ഥി പ്രദീപ്കുമാറിനു തന്നെയാണ് ലഭിക്കുക. എം.കെ. ആറിന് മണ്ഡലത്തിലുണ്ടായ നേരിയ മുന്‍തൂക്കം ഇതോടെ അട്ടിമറിഞ്ഞു.

'തൃശ്ശൂരില്‍ കളക്ടര്‍ ഹിന്ദു ആവണമെന്ന് ചട്ടം' അനുപമ ക്ലിന്‍സണ്‍ ജോസഫ് വേണ്ട!കൊഴുപ്പിച്ച് ടിജി'തൃശ്ശൂരില്‍ കളക്ടര്‍ ഹിന്ദു ആവണമെന്ന് ചട്ടം' അനുപമ ക്ലിന്‍സണ്‍ ജോസഫ് വേണ്ട!കൊഴുപ്പിച്ച് ടിജി

കൊടുത്ത വാര്‍ത്തയില്‍ ദേശീയ ചാനല്‍ ഉറച്ചു നില്‍ക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെ കോഴിക്കോട്ടെ കളിമാറി. രാഘവന്‍ അഴിമതിക്കാരനാണെന്ന പ്രചണ്ഡ പ്രചരണമാണ് ഇപ്പോള്‍ സി. പി. എം ഒളിക്യാമറ ദൃശ്യമടക്കവ പുറത്തുവിട്ടുകൊണ്ടു നടത്തുന്നത്.


കണ്ണൂര്‍ പിടിക്കാന്‍ പ്ലാന്‍ബി

കണ്ണൂര്‍ പിടിക്കാന്‍ പ്ലാന്‍ബി

കോഴിക്കോട് കരപറ്റിയ എം.കെ ആറിനെ പിടിക്കാന്‍ താരതമ്യേനെ ലളിതമായ ഒളിക്യാമറാ വിവാദത്തെയാണ് ആശ്രയിച്ചതെങ്കില്‍ കണ്ണൂരില്‍ സുധാകരനെ ഒതുക്കാന്‍ അണിയറയില്‍ മുന്തിയ ആയുധമാണ് ഒരുങ്ങന്നതെന്നാണ് സൂചന. കോഴിക്കോട് നടപ്പാക്കിയത് പ്ലാന്‍ എയാണെങ്കില്‍കണ്ണൂരിലേതു പ്ലാന്‍ ബിയാണ്.

ഇലക്ഷന്‍ ചൂടുകത്തി നില്‍ക്കുന്ന അവസാന വാരം ഇതു പുറത്തുവന്നേക്കാം. യുക്തിഭദ്രമായ തെളിവുകളോടെ സുധാകരനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കാനാണ് കരുക്കള്‍ നീക്കുന്നത്. സുധാകരന്റെ ചെന്നൈ- ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍, ചിറക്കല്‍ സകൂള്‍ പിരിവ്, രഹസ്യയാത്രങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളിലേതെങ്കിലുമൊന്നു ഉയര്‍ന്നു വന്നേക്കാം. നേരത്തെ സുധാകരന്റെ ഡ്രൈവറും വിശ്വസ്തനുമായ പള്ളിക്കുന്നിലെ പ്രശാന്ത ബാബു ഇപ്പോള്‍ സി. പി. എം പാളയത്തിലാണ്. നാല്‍പ്പാടി വാസു വധത്തില്‍ സുധാകരന്‍ നേരിട്ടു പങ്കെടുത്തുവെന്ന് പ്രശാന്ത് ബാബു നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

പാര്‍ട്ടി ഗ്രാമങ്ങളില്‍ കയറിയാല്‍

പാര്‍ട്ടി ഗ്രാമങ്ങളില്‍ കയറിയാല്‍

സി.പി. എം കോട്ടയായ ധര്‍മടം മണ്ഡലത്തിലെ ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രചരണത്തിന് കയറിയ കെ.സുധാകരന് ഇക്കുറി കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലം കൂടിയായ ധര്‍മടത്ത് സുധാകരനെതിരെ കടുത്ത രോഷമാണ് സി.പി. എം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഇന്നലെ അഞ്ചരക്കണ്ടിക്കടുത്ത കുഴിമ്പിലാട് സുധാകരന്റെ വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം സി.പി. എം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. കുഴിമ്പിലാട് ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലായിരുന്നു തെറിയഭിഷേകം.ഏച്ചൂരില്‍ ഒരു കോളജില്‍ പര്യടനത്തിനെത്തിയ സുധാകരനെ കാണാന്‍ പോലും അവിടെ എസ്. എഫ്. ഐ അനുകൂലികളായ വിദ്യാര്‍ഥികള്‍ തയാറായില്ല. രാഷട്രീയ ബന്ധമില്ലാത്തവരെ ഇവര്‍ ക്ലാസിനു പുറത്തിറങ്ങാന്‍ അനുവദിച്ചതുമില്ല.

കുരുട്ടുബുദ്ധി കണ്ണൂരില്‍ നിന്ന്

കുരുട്ടുബുദ്ധി കണ്ണൂരില്‍ നിന്ന്

കോഴിക്കോടു വിലസി നടന്ന എം.കെ രാഘവനെ വീഴ്ത്താനുപയോഗിച്ച കുരുട്ടുബുദ്ധി കണ്ണൂരിന്റെ സംഭാവനയാണെന്നാണ് സൂചന. കണ്ണൂരിലെ ഉന്നത നേതാക്കളുടെ അറിവോടെ ഇവരുടെ വിശ്വസ്തനായ ഒരു നേതാവിന്റെ സ്ടിങ് ഓപ്പറേഷനായിരുന്നുവത്രെ ഇത്.

നിലവില്‍ കണ്ണൂരില്‍ നേരിയ ആധിപത്യം നിലനിര്‍ത്തുന്ന സുധാകരനെ വീഴ്ത്താനുള്ള ആരോപണംതയാറാക്കാനുള്ള ചുമതലയും ഇദ്ദേഹത്തെ തന്നെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചിരിക്കുകയാണത്രെ. നാല്‍പാടി വാസുവിന്റെ സഹോദരന്‍ നാല്‍പാടി രാജനും സേവറി ഹോട്ടലിലുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ട നാണുവിന്റെ ബന്ധുക്കളും ഈ രണ്ടു കൊലപാതകങ്ങളിലും സുധാകരനു പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. ഈ കേസുകള്‍ പുനരന്വേഷിക്കണമെന്ന ആവശ്യമാണ് പൊലിസില്‍ ഇവര്‍ നല്‍കിയ പരാതി. സേവറി ഹോട്ടല്‍ ജീവനക്കാരനായ നാണുവിന്റെ ഭാര്യ ഭാര്‍ഗവിയാണ് ഈക്കാര്യം ഉന്നയിച്ചത്. അന്നത്തെ ഡി.സി.സി അധ്യക്ഷനായ കെ.സുധാകരന് ഈക്കാര്യത്തില്‍ പങ്കുണ്ടെന്നും ഇവര്‍ ജില്ലാപൊലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

സുധാകരന്‍ പറയുന്നു തടയാനാവില്ല മക്കളെ

സുധാകരന്‍ പറയുന്നു തടയാനാവില്ല മക്കളെ

കേട്ടതിനെക്കാള്‍ വലുത് ഇനിയെന്തു കേള്‍ക്കാനിരിക്കുന്നുവെന്ന നിലപാടിലാണ് സുധാകരനും കോണ്‍ഗ്രസും. സി.പി. എം കള്ളക്കോലിടുമെന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നതായി സുധാകരനോട് അടുപ്പമുള്ളവര്‍ പറയുന്നു. സ്ത്രീവിഷയം മുതല്‍ മാഫിയ ബന്ധം വരെ ആരോപിക്കപ്പെട്ട നേതാവാണ് സുധാകരന്‍. എന്നിട്ടും നേരത്തെ വന്‍ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചു കയറിയത്. ഇക്കുറിയും അതു ആവര്‍ത്തിക്കുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. ഇതിലുള്ള ഭയമാണ് സി. പി. എം വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന്റെ പിന്നിലെന്നും കോണ്‍ഗ്രസ് പറയുന്നു. ശബരിമല വിഷയത്തില്‍ ഇക്കുറി സി. പി. എം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും അവരുടെ ഉറച്ച പ്രവര്‍ത്തകര്‍ വരെ കടുത്ത അമര്‍ഷമാണ് പിണറായി സര്‍ക്കാരിനോടു പ്രകടിപ്പിക്കുന്നത്. ഈ അസംതൃപ്തി ഇക്കുറി വോട്ടായി മാറും. തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന വെപ്രാളത്തില്‍ സി.പി. എം ജയിക്കാനായി രാഷ്്ട്രീയ മാന്യത പണയം വയക്കുകയാണെന്നും ജില്ലാകോണ്‍ഗ്രസ് ആരോപിക്കുന്നു.

English summary
cpim also has a surgical strike against k Sudhakaran in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X