പിന്തിരിഞ്ഞില്ലെങ്കിൽ നടപടി; ക്വട്ടേഷൻ ബന്ധമുള്ള പ്രവർത്തകർക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം
ഇത്തരത്തിൽ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് സിപിഎം ഒരുങ്ങുന്നത്
കോഴിക്കോട്: രാമനാട്ടുകര സംഭവത്തിന് പിന്നാലെയാണ് സിപിഎം പ്രവർത്തകരുടെ ക്വട്ടേഷൻ ബന്ധങ്ങൾ വിവാദമാകുന്നത്. സംഭവത്തിൽ കസ്റ്റംസ് തിരയുന്ന അർജുൻ ആയങ്കിയെ നേരത്തെ തന്നെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നെങ്കിലും അർജുനെ പോലെ പല പ്രവർത്തകർക്കും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തകർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പാർട്ടി.

അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കാറിന്റെ രജിസ്റ്റേഡ് ഉടമ ഡിവൈഎഫ്ഐ കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷ് ആയിരുന്നെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാളെ പാർട്ടി നിർദേശ പ്രകാരം ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി. ഇത്തരത്തിൽ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
പ്രവർത്തകർക്ക് ആർക്കെങ്കിലും ഇത്തരക്കാരുമായി ബന്ധമുണ്ടെങ്കിൽ അവരെ എത്രയും വേഗം പിന്തിരിപ്പിക്കാൻ പ്രാദേശിക നേതൃത്വങ്ങൾക്ക് നിർദേശം നൽകും. പിന്തിരിയുന്നില്ലെങ്കിൽ പുറത്താക്കലുൾപ്പടെയുള്ള കടുത്ത നടപടിയിലേക്ക് കടക്കും. പാര്‍ട്ടിയില്‍ എത്ര ഉന്നതനായാലും ക്വട്ടേഷന്‍ ബന്ധം ഉണ്ടെങ്കില്‍ നടപടിയെടുക്കാനാണ് സിപിഎം കണ്ണൂർ സെക്രട്ടറിയേറ്റ് തീരുമാനം.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമേ ആരെങ്കിലുമുണ്ടോയന്ന് ഉടന്‍ പരിശോധിച്ച് മേല്‍ക്കമ്മിറ്റിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്വട്ടേഷന്‍ ബന്ധമുളളവരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമുളള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാമൂഹിക- സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയും കൂട്ടായ്മ വിലക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, എം.വി ഗോവിന്ദൻ എന്നിവരുടെയും ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവരുടെയും സാനിധ്യത്തിലായിരുന്നു യോഗം.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications