Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെമിനി ശങ്കരനെ ഒരുനോക്കുകാണാന്‍ ജനപ്രവാഹം, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കണ്ണൂര്‍: സര്‍ക്കസ് കുലപതി ജെമിനിശങ്കരന്റെ സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെ കണ്ണൂര്‍ പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ നടത്തും. പരേതനോടുളള ആദരസൂചകമായി മുണ്ടയാട് ഇന്‍ഡോര്‍സ്‌റ്റേഡിയം മുതല്‍ വാരം ടൗണ്‍വരെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിക്കും.

സര്‍ക്കസ് കുലപതിയായ ജമിനി ശങ്കരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ വാരത്തെ ശങ്കര്‍ഭവനില്‍ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ഒരുനൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജമിനി ശങ്കരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ദൂരെദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുംവിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സര്‍ക്കസ് കുലഗുരുവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.

 geminisankaran-1

ചൊവ്വാഴ്ച്ചരാവിലെ പതിനൊന്നുമണിയോടെമൃതദേഹം വീട്ടില്‍ നിന്നും പയ്യാമ്പലത്തേ് കൊണ്ടുപോകും.തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം മൂത്തമകന്‍ അജയ് ശങ്കര്‍ ചിതയ്ക്കു തീകൊളുത്തും.

മുന്‍ആരോഗ്യവകുപ്പ് മന്ത്രികെ.കെ ശൈലജ. എം.പിമാരായ വി.ശിവദാസന്‍, ജോണ്‍ബ്രിട്ടാസ്, രാമചന്ദ്രന്‍ കടന്നപ്പളളി, കെ.വി സുമേഷ്, മേയര്‍ ടി.ഒ മോഹനന്‍, സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, സി. എന്‍ മോഹനന്‍, പി.പുരുഷോത്തമന്‍,കൗണ്‍സിലര്‍മാരായ സുരേഷ്ബാബു എളയാവൂര്‍, പി.പി വത്‌സലന്‍, കെ. പിസുധാകരന്‍, വിനോദ് നാരായണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സര്‍ക്കസ് കുലപതിയായ ജെമിനി ശങ്കരന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അനുശോചിച്ചു. സര്‍ക്കസിനെ ലോക നിലവാരത്തിലെത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറിപ്പില്‍ ഹരിദാസ് പറഞ്ഞു. ലോകത്തിന് കണ്ണൂരിന്റെ സംഭാവനയാണ് അദ്ദേഹം. ലോകത്ത് സര്‍ക്കസിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ ഒരിക്കലും കുറച്ച് കാണാനാവില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രായം കൂടിയ സര്‍ക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരന്‍. സര്‍ക്കസുമായി ബന്ധപ്പെട്ട് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചു.

സര്‍ക്കസ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ലോകത്തിന്റെ നാനാഭാഗത്തു നിന്ന് അദ്ദേഹത്തെ നിരവധി ബഹുമതികള്‍ തേടിയെത്തി. മികച്ച സര്‍ക്കസ് കലാകാരന്‍ എന്നതിലുപരി നന്മയുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏത് സാഹചര്യത്തിലും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജെമിനി ശങ്കരന്റെ വേര്‍പാട് കണ്ണൂരിന് തീരാന്ഷ്ടമാണെന്നും ഹരിദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+