• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആളുകൾ കൂട്ടം ചേർന്ന് ആരാധനാലയങ്ങളിലെത്തിയാൽ പോലീസ് സഹായം തേടും: കണ്ണൂർ കളക്ടറുടെ മുന്നറിയിപ്പ്

 • By Desk

കണ്ണൂർ: വിലക്ക് ലംഘിച്ച് ആരാധനാലയങ്ങളിൽ മതപരമായ ചടങ്ങുകളിൽ ആൾക്കൂട്ടം ഒത്തുചേർന്നാൽ ഇ തൊഴിവാക്കാനായി പോലീസിന്റെ സഹായം തേടുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ടി വി സുഭാഷ് പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ്; കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍, ശ്രീചിത്രയിലെ സന്ദര്‍ശനത്തില്‍ ആശങ്ക

കണ്ണൂർ ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ 36 പേരായി. ഇതിൽ ഏഴു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 26 പേര്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 358 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 98 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 90 എണ്ണം നെഗറ്റീവുമാണ്. ഏഴ് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട് .ആദ്യ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിക്ക് രണ്ടാം ടെസ്റ്റിൽ ഇല്ലെന്നു തെളിഞ്ഞ സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കലക്ടർ പറഞ്ഞു.

ആരാധനാലയങ്ങളിലക്കം ആളുകൾകൂട്ടം കൂടിയുള്ള ചടങ്ങുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലംഘിച്ചാൽ തടയാൻ പോലീസ് സഹായം തേടേണ്ടി വരുമെന്നും കലക്ടർ ടിവി സുഭാഷ് പറഞ്ഞു. ജില്ലയിൽ കൊറോണ ബാധിതനായ ഒരേ ഒരാളുടെ പരിശോധന ഫലം പുറത്തുവന്നപ്പോൾ നെഗറ്റീവ് ആണെന്നും ഭയം വേണ്ട ജാഗ്രത പുലർത്തിയാൽ മാത്രം മതിയെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ കലക്ടർ ടിവി സുഭാഷ് പറഞ്ഞു.

ആരാധനാലയങ്ങളിൽ അടക്കം കൂട്ടം കൂടിയുള്ള ചടങ്ങുകൾ ഒഴിവാക്കണമെന്ന കർശനം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കണം. പാലിച്ചില്ലെങ്കിൽ പോലീസിനെ സഹായം തേടേണ്ടിവരും. യാതൊരു കാരണവശാലും ആരും ഭയപ്പെടരുത് സർക്കാരും സർക്കാർ സംവിധാനങ്ങളും ഒപ്പമുണ്ട്. കൊറോണ ഭീതി പതിയെ കുറയുകയാണ്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതാണ് പ്രശ്നം. പരീക്ഷ കാലമാണ്. ഭയപ്പെടുത്തുന്ന രീതിയിലുള്ള വാർത്തകൾ അടക്കം ഒഴിവാക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ നിർഭയമായി റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ബി സന്തോഷ് പറഞ്ഞു.

ആളുകൾ ഏറെയുള്ള 'ഒ പി കളിലെത്തിയല്ല റിപ്പോർട്ട് ചെയ്യേണ്ടത്. വിവരം അറിയിച്ചാൽ മാത്രം മതി. വാഹനവും ഭക്ഷണവും അടക്കം ആരോഗ്യവകുപ്പ് അധികൃതർ എത്തിക്കും. ലക്ഷണം തോന്നിയാൽ വീട്ടിൽ ഒറ്റക്ക് നിരീക്ഷണത്തിൽ കഴിയണമെന്ന് പറഞ്ഞാൽ കഴിയുന്നതും പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച ഒരാൾ മാത്രം രോഗിയുമായി ഇടപഴകണം. മറ്റുള്ളവർ മാറി നിൽക്കണം.

cmsvideo
  കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

  ആരാധനാലയങ്ങളിൽ കഴിയുന്നതും കൂട്ടംകൂടി ഉള്ള ചടങ്ങുകൾ ഒഴിവാക്കണം എന്ന് പറഞ്ഞപ്പോൾ സമയം കുറക്കുകയാണ് പലരും ചെയ്തത്. സമയം അല്ല പ്രശ്നം. കല്യാണ വീടുകൾ, മരണ വീടുകൾ എന്നിവിടങ്ങളിൽ അടക്കം സ്വയം നിയന്ത്രണം പാലിക്കണം. നിലവിൽ എല്ലാ കാര്യങ്ങളും നിയന്ത്രണവിധേയമാണെന്നും കലക്ടർ പറഞ്ഞു.

  ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ പ്രസ് ക്ലബ് പ്രസിഡൻറ് എ കെ ഹാരിസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

  English summary
  District collector warns large people gatherings in pilgrim centres
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X