ഇപി ജയരാജന്‍ നിലപാട് മാറ്റേണ്ടി വരും; ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ കഷ്ടപ്പെടേണ്ടി വരും!!
കണ്ണൂർ: വിമാനത്തിലെ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ നടപടിയെടുത്ത ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇപി ജയരാജന്റെ നിലപാട് തിരിച്ചടിക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസം ജയരാജന്‍ നിലപാട് മയപ്പെടുത്തിയത് യാത്രയില്‍ നേരിടുന്ന പ്രതിസന്ധികള്‍ ആലോചിച്ചാണ്. ഇന്‍ഡിഗോ തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ അവരുടെ വിമാനത്തില്‍ യാത്ര തുടരുന്നത് ആലോചിക്കുമെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചാല്‍ ഇപിക്ക് കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ള വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ.
സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ജയരാജന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താനും അവിടെ നിന്ന് തിരിച്ച് കണ്ണൂരെത്താനുമെല്ലാം ഈ നടപടി വലിയ പ്രശ്‌നങ്ങളുണ്ടാക്കും. നിലവില്‍ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ പറക്കാന്‍ ഇന്‍ഡിഗോ വിമാനം മാത്രമാണ് ഉള്ളത്.
സംസ്ഥാനത്തിനുള്ളിലെ യാത്രയ്ക്ക് വിമാന സൗകര്യം തീരെ കുറവായ കേരളത്തില്‍ നിന്ന് സംസ്ഥാനത്തിന് പുറത്തേക്കും വളരെ കുറച്ച് വിമാനങ്ങള്‍ മാത്രമാണ് ഉള്ളത്. മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കെല്ലാം ഈ സര്‍വീസ് ഒരുപാട് ഉപയോഗപ്പെടുന്നുണ്ട്. അതുകൊണ്ട് അതിനെ ബഹിഷ്‌കരിക്കുക ജയരാജന് വലിയ ബുദ്ധിമുട്ടായിരിക്കും.
വടക്കന്‍ മലബാറില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കും, തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആശുപത്രികളില്‍ ഉള്‍പ്പെടെ അടിയന്തരമായി പോകേണ്ടവര്‍ക്കും ഏക ആശ്രയമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ. സംസ്ഥാനത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന വിമാനവും കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ ആണ്.
കണ്ണൂരില്‍ നിന്നാണ് ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുമുള്ളത്. കണ്ണൂര്‍-കോഴിക്കോട്-ഡല്‍ഹി സര്‍വീസ് വെറും പത്ത് മിനുട്ട് കൊണ്ട് കണ്ണൂരില്‍ നിന്ന് കോഴിക്കോട് എത്തും. കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നും മാത്രമേ കോഴിക്കോട് വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുള്ളൂ.
്അതേസമയം വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശബരീനാഥന് ജാമ്യം കിട്ടിയ സംഭവത്തില്‍ പോലീസ് സേനയിലാകെ അമര്‍ത്തിലാണ്. തുടര്‍ച്ചയായി കേസുകളില്‍ തിരിച്ചടി നേരിടുന്നതാണ് പ്രശ്‌നം. പ്രധാന നടപടികള്‍ പോലും ഡിജിപി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നില്ലെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസും ചില ഇടത് അനുകൂല ഉദ്യോഗസ്ഥരും ചേര്‍ന്ന് നടപടികളെടുക്കുന്നതായും പരാതിയുണ്ട്. കാര്യമായ ആലോചനകളില്ലാതെ നടത്തുന്ന കേസുകളായത് കൊണ്ടാണ് പ്രശ്‌നങ്ങളാണ് ഇതെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ സ്വഭാവമുള്ള ഭൂരിഭാഗം കേസിലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നുവെന്നാണ് പരാതി.












Click it and Unblock the Notifications