കണ്ണൂരിൽ ലഹരിവിൽപനക്കാരെ കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികവുമായി എക്‌സൈസ്
കണ്ണൂര്‍: ജില്ലയില്‍ മയക്കുമരുന്ന് കണ്ടെത്താന്‍ എക്സൈസ് റെയ്ഡ് ശക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി ജില്ലയില്‍ നിന്ന് മയക്കുമരുന്നും വ്യാജ മദ്യവും പിടിച്ചു വരികയാണ്. ഓണം സ്പെഷ്യല്‍ ഡ്രൈവുമായി പൊലീസും എക്സൈസും സജീവമാണ്. ഓണം സീസണില്‍ വ്യാജ മദ്യ വില്പനയും ലഹരി കച്ചവടവും വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന.
സ്‌കൂളുകളിലും കോളേജുകളുടെയും പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ആരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ കിട്ടുന്ന പരാതിയില്‍ പെട്ടെന്ന് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എക്സൈസ് സംഘം റെയില്‍വേ പ്രൊട്ടക്ഷന്‍ പൊലീസുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുകിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇന്‍സ്പെക്ടര്‍ പി ടി യേശുദാസിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനായി പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ജില്ലയിലേക്ക് എത്തുന്നുണ്ട് എന്നുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിന് തടയിടാന്‍ ശക്തമായ പരിശോധന അതിര്‍ത്തി പ്രദേശങ്ങളിലും, ട്രെയിനുകളിലും വരും ദിവസങ്ങളിലും നടത്തും.
'നാണമില്ലെ ഇങ്ങനത്തെ ഡ്രസ്സിട്ട് നടക്കാന്‍'; അനിഖക്കും അനശ്വരക്കുമെതിരെ സൈബര്‍ ആക്രമണം
താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്ക് ഫോര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 12 റേഞ്ചുകളിലും ഇന്റലിജന്‍സ് ടീമിനെയും നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ മദ്യവും, മാഹി മദ്യവും, വാറ്റും, കഞ്ചാവും എക്സൈസിന്റെയും പൊലീസിന്റെയും റെയ്ഡുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചിരുന്നു. വാഹന പരിശോധനയിലും നിരവധി ആളുകള്‍ നിന്ന് കഞ്ചാവും മറ്റും പിടിച്ചെടുത്തിരുന്നു.
സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..
ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും. ഇന്നലെ രാത്രി കെ സ്വിഫ്റ്റ് ഡ്രൈവറെ മദ്യപിച്ച് ലക്ക് കെട്ട രീതിയില്‍ അഞ്ചു കുപ്പി മാഹി മദ്യവുമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രത്യേക സമ്മാനവും നല്‍കും. വിവരങ്ങള്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്പറുകളും പേര് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുമെന്നും കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications