Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകല്‍ വീടുകുത്തി തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍

കവര്‍ച്ചയ്ക്കു ശേഷം കോഴിക്കോട്ടെക്ക് പോകുന്നതായി പറഞ്ഞ് സ്ഥലം വിടുകയായിരുന്നു

rrest-1674852714.jpg -Properties

പയ്യാവൂര്‍: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 87,200 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്ത കേസില്‍ പത്താം ക്‌ളാസുകാരനെ ശ്രീകണ്ഠാപുരം സി. ഐ. ഇ.പി സുരേശനം എസ്. ഐ രഘുനാഥും ചേര്‍ന്ന് അറസ്റ്റു ചെയ്തു. പൊടിക്കളം കക്കാട്ടുവയലിലെ ഒന്നാകണ്ടിപറമ്പില്‍ ദാക്ഷായണിയുടെ വീടാണ് കഴിഞ്ഞ 17-ന് രാവിലെ എട്ടരയോടെ കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്.

ദാക്ഷായണി തൊഴിലുറപ്പ് ജോലിക്കും ഭര്‍ത്താവ് പ്രകാശന്‍ മറ്റൊരിടത്തും ജോലിക്ക് പോയിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പ്രകാശന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ കണ്ട വിദ്യാര്‍ത്ഥി കുശലം പറയുകയും എവിടെയാണ് ജോലിയെന്നും മറ്റും അന്വേഷിച്ചിരുന്നു. തിരിച്ചുവരാന്‍ വൈകുന്നേരമാകുെമന്ന്് മനസിലാക്കിയതോടെയാണ്‌വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കടന്നുകടന്ന അലമാരയില്‍ സൂക്ഷിച്ച പണവും രണ്ടേകാല്‍ പവന്റെ താലിമാലയും കാല്‍ പവന്റെ മോതിരവും കവര്‍ച്ച ചെയ്തതത്. മൊബൈല്‍ ഗെയിമിന് അടിമയാണെന്നാണ് പൊലിസ് പറയുന്നത്.

കവര്‍ച്ചയ്ക്കു ശേഷം കോഴിക്കോട്ടെക്ക് പോകുന്നതായി പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. എന്നാല്‍ എര്‍ണാകുളം, കോട്ടണ്ടം പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥി കറങ്ങിനടക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മോഷ്ടിച്ച സ്വര്‍ണം വിറ്റു കുറച്ചു പണം ചെലവഴിച്ചുണ്ട്. പൊലിസ് അന്വേഷണമാരംഭിച്ചതോടെ ഭയന്നു പോയ താന്‍ ബാക്കി പണവും താലിമലയും കോട്ടയം വൈക്കം റോഡില്‍ ഉപേക്ഷിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പൊലിസിന് മൊഴി നല്‍കിയിട്ടുളളത്. വിദ്യാര്‍ത്ഥിയുടെ കൂടെ കവര്‍ച്ചയ്ക്കു മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്. സീനിയര്‍ സി.പിഒമാരായ കെ.സജീവന്‍, സി.വി രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജുവനൈല്‍ കോടതിയുടെ ചുമതല വഹിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രസ് ഹോമിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+