കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർവകലാശാല ഉത്തരക്കടലാസുകൾ റോഡരികിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണുർ സർവകലാശാലയിലെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രൊ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. സംഭവത്തിൽ സർവകലാശാല ജീവനക്കാരന് ഗുരുതര വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഉത്തരക്കടലാസ് ബൈക്കിൽ വീട്ടിലേക്ക് മൂല്യനിർണയത്തിനായി കൊണ്ടുപോയത് ഗുരുതര വീഴ്ച്ചയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നു സർവകലാശാലാ വൃത്തങ്ങൾ സൂചിപ്പിച്ചു.

 എറണാകുളത്ത് 714 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ എറണാകുളത്ത് 714 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

Recommended Video

cmsvideo
കണ്ണൂര്‍; കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ

കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസ് റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് കെ.എസ്.യു പ്രവർത്തകരാണ് വാർത്താ സമ്മേളനം വിളിച്ച് വിവാദമാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ നിന്ന് കിട്ടിയത്. വെള്ളിയാഴ്ച്ച രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഡിസംബര്‍ 23നാണ് പരീക്ഷ നടന്നത്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളാണ് കിട്ടിയത്. വീട്ടില്‍ നിന്ന് മൂല്യനിര്‍ണയം നടത്താന്‍ വേണ്ടി സര്‍വകലാശാലയില്‍ നിന്നും മയ്യില്‍ ഐടിഎം കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എം സി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് വഴിയില്‍ നിന്ന് കിട്ടിയതെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹം ബൈക്കിൽ സഞ്ചരിക്കവെ ഇതു നഷ്ടപ്പെട്ടതാണെന്ന് സംശയിക്കുന്നു.

kannuruni-161


സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.ജെ വിന്‍സന്റ്. സംഭവത്തില്‍ പ്രൊ. വി.സി എ.സാബു അധ്യക്ഷനായ സമിതിക്ക് അന്വേഷണ ചുമതല നല്‍കി. അധ്യാപകന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തരകടലാസുകള്‍ വഴിയില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. കുറ്റക്കാരനായ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടതെന്ന് അധ്യാപകനായ എം.സി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നതായും അധ്യാപകന്‍ വ്യക്തമാക്കി. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെഎസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പിന്നാലെ പരീക്ഷാ ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നു. സംഭവം അന്വേഷിക്കാനും മൂല്യനിര്‍ണയം നടത്തിയ അധ്യാപകനോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന് സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.

കണ്ണൂർ സർവ്വകലാശാല വിദുര വിദ്യാഭ്യാസ ബികോം വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ പെരുവഴിയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ സർവകലാശാല അധികൃതർക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു. മൂല്യ നിർണയത്തിന് വിട്ടിലേക്ക് കൊണ്ട്പോയ അധ്യാപകന്‍റെ കയ്യിൽ നിന്നാണ് നൂറ് ഉത്തരകടലാസുകൾ നഷ്ടമായത്. ബൈക്കിൽ കൊണ്ടുപോകുമ്പോൾ അബദ്ധത്തിൽ പോയതെന്നും യൂണിവേഴ്സിറ്റിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണം.

കഴിഞ്ഞ ഡിസംബർ 23ന് നടന്ന ബികോം രണ്ടാം വ‍ർഷ പരീക്ഷയുടെ ഉത്തരകടലാസുകളാണ് കഴിഞ്ഞ ദിവസം മലപ്പട്ടത്ത് വച്ച് നഷ്ടമായത്. മൂല്യനിർണയത്തിന് ശേഷം യൂണിവേഴ്സിറ്റിയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവം. മയ്യിൽ ഐടിഎം കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ എംസി രാജേഷിന് മൂല്യ നിർണയത്തിന് നൽകിയ 125 ഉത്തരകടലാസിൽ നൂറെണ്ണമാണ് വഴിയിൽ പോയത്. അടുത്ത മാസം ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഗുരുതരമായ പിഴവ്. ഉത്തരക്കടലാസുകൾ കിട്ടിയ കെഎസ്.യു പ്രവർത്തകർ വീഴ്ചക്കെതിരെ സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.

യാത്രയ്ക്കിടെ ഉത്തരക്കടലാസ്അബദ്ധത്തിൽ നഷ്ടപ്പെട്ടുപോയതെന്നാണെന്നും വിവരം ഇന്നലെ തന്നെ പൊലീസിൽ അറിയിച്ചിരുന്നതായും അധ്യാപകൻ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രൊ വിസിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു

English summary
Investigation started on answer sheets found from road side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X