• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരില്‍ പടക്കിറങ്ങി സുധാകരന്‍: റെയിൽവെ സ്റ്റേഷനിൽ നൽകിയത് 'വെടിക്കെട്ട്' സ്വീകരണം, കണ്ണൂരിലേത് രണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള പോരാട്ടമെന്ന് സുധാകരൻ!

  • By Desk

കണ്ണൂര്‍: പതിവുപോലെ ഇക്കുറിയും അനിശ്ചതിതത്വങ്ങള്‍ക്കും അര്‍ധവിരാമങ്ങള്‍ക്കും ഇടയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ കളര്‍ഫുള്ളായി തന്നെ കെ.സുധാകരന്‍ രംഗത്തിറങ്ങി. മത്സരരംഗത്തിറങ്ങുന്ന കോണ്‍ഗ്രസിലെ മറ്റാരെക്കാളും തലപ്പൊക്കമുള്ള സുധാകരന് അദ്ദേഹത്തിന്റെ ഇംഗിതമറിഞ്ഞുള്ള വെടിക്കെട്ടു സ്വീകരണമാണ് പ്രവര്‍ത്തകള്‍ നല്‍കിയത്.

പി.രാജീവിന് കെട്ടിവയ്ക്കാനുള്ള തുകയുമായി കണ്ണൂരില്‍ നിന്നു പപ്പേട്ടന്‍; കണ്ണൂരിലെത്തിയാൽ ടി പത്മനാഭനെ തേടിയെത്താത യുവ നേതാക്കൾ വിരളം, കാരായി രാജനു കെട്ടിവയ്ക്കാനുള്ള കാശ് നൽകിയതും ടി പത്മനാഭൻ!

സുധാകര ആരാധക സംഘമായ സുധാകര ബ്രിഗേഡും ഡി.സി.സിയുമാണ് ഡല്‍ഹിയില്‍ നിന്നും മടങ്ങിയ അദ്ദേഹത്തെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമില്‍ ആവേശകരമായ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചാനയിച്ചത്. സ്വീകരണത്തിനിടയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ യു.ഡി. എഫിന്റെ കണ്ണൂരിലെ സ്ഥാനാര്‍ഥിയാണെന്നു പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. ഏത് പ്രതിസന്ധിയേയും മറികടന്ന് വിജയം കൈവരിക്കുമെന്നും രണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തു വരുന്നതിനു മുമ്പേ ഇതാദ്യമായണ് ഒരു മണ്ഡലത്തിലെ ചിത്രം തെളിയുന്നത്. വടകരയിലും കാസര്‍കോടും തുടങ്ങിയ മിക്ക മണ്ഡലത്തിലും അനിശ്ചിതത്വം തുടരുമ്പോള്‍ കണ്ണൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറേ പൂര്‍ത്തിയായിരിക്കുകയാണ് സുധാകരന്റെ പ്രതികരണത്തിലൂടെ. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പുറമേ മുസലിം ലീഗ് പ്രവര്‍ത്തകരും സ്വീകരണ ചടങ്ങിനെത്തിയിരുന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടരി കെ.സുരേന്ദ്രന്‍, അഡ്വ. ലിഷ ദീപക്, കെ.പ്രമോദ്, എന്‍.പി ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. റഷീദ് കവ്വായി, സി.രഘുനാഥ്, മനോജ് കൂവേരി, വി.പി വമ്പന്‍, അഷ്‌റഫ് പറവൂര്‍, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, എം.പി മുരളി എന്നിവര്‍ പങ്കെടുത്തു. അതേസമയം കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരം യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു.

English summary
K Sudhakaran's big reception at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X