തുരത്താന്‍ വന്ന വനപാലകരെ പേടിപ്പിച്ച് മരത്തില്‍ കയറ്റി; 11 മണിക്കൂറിന് ശേഷം കാട് കയറി കാട്ടാനകള്‍
ഇരിട്ടി: ആറളം പാലത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ 11 മണിക്കൂറോളം ഭീതി വിതച്ച കാട്ടാനകളെ തുരത്തിയോടിച്ചു. ആറളം പാലത്തിനും ചാക്കാടിനും ഇടയില്‍ പുഴയിലെ തുരുത്തിലാണ് ഇന്നലെ 7 മണിക്ക് രണ്ട് കാട്ടാനകളെ കണ്ടത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് കാട്ടാനകളെ ആറളം ഫാം വഴി തുരത്താനായത്.

പ്രതീകാത്മക ചിത്രം
ഫാമില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ മാസങ്ങളായി വനം വകുപ്പ് ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നുള്ള ആനകള്‍ 10 കിലോമീറ്റര്‍ ദൂരം മറികടന്നു ജനവാസ കേന്ദ്രത്തിലലേക്ക് കടന്ന് കയറിയത്. ജനസാന്ദ്രത കൂടുതല്‍ ഉള്ള മേഖല ആയതിനാല്‍ ഏറെ ജാഗ്രതയോടെയാണ് ആന തുരത്തല്‍ ആസൂത്രണം ചെയ്തത്.
പടക്കം പൊട്ടിച്ച് തുരുത്തില് നിന്നു ആനകളെ പുറത്തിറക്കാനുള്ള നീക്കം നടത്തുന്നതിനിടെ 2 ആനകളും വനപാലകര്‍ക്കു നേരെ തിരിഞ്ഞു. ഇത് എല്ലാവരേയും ആശങ്കയിലാഴ്ത്തി. നിരവധി തവണ ആനകള്‍ തിരിച്ചുപോവുന്നതായി ഭാവിച്ചെങ്കിലും വീണ്ടും തിരിച്ചുവന്ന് ആദ്യം നിന്ന സ്ഥലത്ത് തന്നെ തമ്പടിച്ചു. ഇത് വനപാലകരെ പ്രതിസന്ധിയിലാക്കി.
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ
തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 6 മണിയോടെ ആണ് കാട്ടാനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നു ഓടിക്കാനായത്. മുന്‍പ് സ്ഥിരമായി ഈ മേഖലകളില്‍ കാട്ടാന എത്താറുണ്ടായിരുന്നു. എന്നാല്‍ സൗരോര്‍ജ വൈദ്യുതി വേലി സ്ഥാപിച്ചതോടെ കാട്ടാന കയറുന്നത് കുറഞ്ഞിരുന്നു.
ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
ഒരു വര്‍ഷത്തിന് ഇടയില്‍ ഇത് രണ്ടാം തവണയാണ് രണ്ട് കൊമ്പനാനകളും ആറളം പലത്തിന് സമീപം ജനവാസമേഖലയിലേക്ക് എത്തുന്നത്. ആറളം പുഴ തുരുത്തില് നിന്നും എളുപ്പത്തില്‍ മുഴക്കുന്ന് പഞ്ചായത്തിന്റെ ഭാഗങ്ങളിലേക്കും ആറളത്തെ ജനവാസമേഖലയിലേക്കും പ്രവേശിക്കാന്‍ കഴിയും എന്നതിനാല്‍ ഈ വഴി കാട്ടാനകള്‍ക്ക് തടസം കൂടാതെ സഞ്ചരിക്കാം.
കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നെരോത്ത്, ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജില്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ആര് ആര് ടിയും വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ആനകളെ തുരത്തിയോടിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications