കണ്ണൂര്‍ വിമാനത്താവളത്തിന് നാലാം പിറന്നാള്‍; കേക്ക് മുറിച്ച് ആഘോഷം
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നാലാം ജന്മദിനവാര്‍ഷികം കേക്ക് മുറിച്ച് വിമാനത്താവളത്തില്‍ ആഘോഷിച്ചു. കിയാല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ (എന്‍ജിനീയറിങ്) കെ.പി.ജോസ് കേക്ക് മുറിച്ചു. ഓപ്പറേഷന്‍സ് മാനേജര്‍ രാജേഷ് പൊതുവാള്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അജയകുമാര്‍, വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ പ്രതിനിധികളായ ടീം ഹിസ്റ്റോറിക്കല്‍ ഫ്ലൈറ്റ് ജേണി കോഓര്‍ഡിനേറ്റര്‍ റഷീദ് കുഞ്ഞിപ്പാറാല്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ബൈജു കുണ്ടത്തില്‍, എസ്.കെ.ഷംഷീര്‍, മുഹമ്മദ് ഫൈസല്‍ മുഴപ്പിലങ്ങാട്, ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വളരെ ലളിതമായ ചടങ്ങുകളോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികാഘോഷം നടന്നത്. കഴിഞ്ഞദിവസം സൈക്ലിങ് കണ്ണൂരിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും വിമാനത്താവളത്തിലേക്ക് സൈക്കിള്‍ യാത്രയും നടന്നിരുന്നു. സി.ഐ.എസ്.എഫ് ജവാന്‍മാരുടെ മാര്‍ച്ച് പാസ്റ്റും ഗാര്‍ഡ് ഓഫ് ഓണറും പരിപാടിയോട് അനുബന്ധിച്ചു നടന്നു.
വിദേശവിമാന സര്‍വീസുകള്‍ തുടങ്ങാത്തതതും കൊവിഡ് പ്രതിസന്ധി തീര്‍ത്ത സാമ്പത്തിക ഞെരുക്കവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാലാം ജന്മദിനം ആഘോഷിക്കുന്നത്. വടക്കെ മലബാറിലെ വികസന മുന്നേറ്റത്തിന് സാധ്യത വര്‍ധിപ്പിച്ച കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച ഡിസംബര്‍ ഒന്‍പതിന് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കടന്നു പോകുന്നത് മധുരമില്ലാത്ത മറ്റൊരു പിറന്നാള്‍ കൂടിയാണ്.
വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്
ഭൗതിക സാഹചര്യങ്ങളൊന്നും പൂര്‍ത്തിയാകാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തിയും എങ്ങുമെത്തിയിട്ടില്ല. വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന കിയാല്‍ ഓഫീസ് കെട്ടിടത്തിന്റെയും ആഭ്യന്തര കാര്‍ഗോ കെട്ടിടത്തിന്റെയും നിര്‍മാണം പുരോഗമിച്ചുവരികയാണ്.
ഡിസംബര്‍ ഒന്‍പതിന് നാലാം പിറന്നാള്‍ ആഘോഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍ മാത്രം. വിദേശവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കിയാലും സംസ്ഥാന സര്‍ക്കാരും പല തവണ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് മുന്‍പില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു. വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് ഇറങ്ങാന്‍ കഴിയുമെന്ന് കൊവിഡ് കാലത്ത് തെളിഞ്ഞതാണ്.
വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍
കുവൈറ്റ് എയര്‍വേയ്സ്, എമിറേറ്റ്സ് കമ്പനികളുടെ വിമാനങ്ങളാണ് അന്ന് കണ്ണൂരിലിറങ്ങിയത്. നീളമേറിയ റണ്‍വേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാല്‍ വിദേശവിമാനകമ്പനികള്‍ക്ക് കണ്ണൂരിലിറങ്ങാന്‍ സര്‍വ സൗകര്യങ്ങളുമുണ്ട്. എയര്‍ ഏഷ്യന്‍ ആസിയാന്‍ രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്കും കണ്ണൂരിനെ പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍ നിന്നും വിദേശവിമാന സര്‍വീസ് നടത്തുന്നത്.