കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കസ്റ്റംസ് പരിശോധിച്ചാലും പൊലീസ് പൊക്കും; കണ്ണൂരില്‍ ഇതുവരെ പിടികൂടിയത് 1.74 കോടി രൂപയുടെ സ്വര്‍ണം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന യാത്രക്കാരില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടുന്നത് പതിവ് സംഭവമാകുന്നു. കഴിഞ്ഞ 3 മാസത്തിനിടയില്‍ 4 തവണയായി 1.74 കോടി രൂപ വില വരുന്ന സ്വര്‍ണം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി എന്നാണ് റിപ്പോര്‍ട്ട്.

fd

മമതക്കും കെസിആറിനും നിതീഷിനും ശരദ് പവാര്‍ വേണം; 81-ാം വയസിലും എന്തുകൊണ്ട് പവാര്‍?മമതക്കും കെസിആറിനും നിതീഷിനും ശരദ് പവാര്‍ വേണം; 81-ാം വയസിലും എന്തുകൊണ്ട് പവാര്‍?

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ ജൂണ്‍ 11 ന് ആണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനില്‍ നിന്ന് ആദ്യമായി എയര്‍ പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടിച്ചെടുക്കുന്നത്. 38 ലക്ഷം രൂപ വില മതിക്കുന്ന 728 ഗ്രാം സ്വര്‍ണം ആയിരുന്നു അന്ന് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയിരുന്നത്.

'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു'മാപ്ര വിളിക്ക് പിന്നിലെന്തോ ഉണ്ട്.. തന്തക്ക് വിളി ഇഷ്ടം പോലെ കിട്ടിയതോണ്ട്..'; ശ്രീകണ്ഠന്‍ നായര്‍ പറയുന്നു

ഇതിന് ശേഷം ആഗസ്റ്റ് 18 ന് 10 ലക്ഷം രൂപ വില മതിക്കുന്ന 202 ഗ്രാം സ്വര്‍ണവും സെപ്റ്റംബര്‍ 2 ന് 74. 48 ലക്ഷം രൂപ വില മതിക്കുന്ന 1425 ഗ്രാം സ്വര്‍ണവും എയര്‍പോര്‍ട്ട് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാകട്ടെ 51. 54 ലക്ഷം രൂപ വില മതിക്കുന്ന ഒരു കിലോ സ്വര്‍ണം ആണ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശ പ്രകാരമാണ് എയര്‍പോര്‍ട്ട് പൊലീസ് പരിശോധന നടത്തുന്നത്.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ആണ് യാത്രക്കാരില്‍ പരിശോധന നടത്തുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്ന യാത്രക്കാരെ വിശദമായി പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് കസ്റ്റംസില്‍ മതിയായ ജീവനക്കാര്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി 2 ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകാറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നുന്നവരെ മാത്രമാണ് വിശദ പരിശോധന നടത്തുന്നത്. എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടിക്കാന്‍ തുടങ്ങിയതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ഫലപ്രദമായ രീതിയില്‍ നടക്കുന്നില്ല എന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

English summary
Kannur: airport police to seize gold from passengers disembarking after customs inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X