Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ തിരുവോണ ദിവസം ബോംബ് സ്‌ഫോടനം; ഓടി മറഞ്ഞ് അജ്ഞാതന്‍, പഴിചാരി രാഷ്ട്രീയ പാര്‍ട്ടികള്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചാവശേരിയില്‍ ബോംബ് സ്‌ഫോടനം. ചാവശേരി മണ്ണാറ റോഡില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് സ്‌ഫോടനമുണ്ടായത്. സ്റ്റീല്‍ ബോംബ് ആണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ffd

സ്‌ഫോടനത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.

അതേസമയം സ്‌ഫോടനമുണ്ടായതിന് പിന്നാലെ ഒരാള്‍ ഓടി പോകുന്നത് കണ്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ മത തീവ്രവാദികള്‍ പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് എന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം ആര്‍ സുരേഷ് ആരോപിച്ചു.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

ആര്‍ എസ് എസും എസ് ഡി പി ഐയുമാണ് പ്രദേശത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് സി പി ഐ എം ആരോപണം. രണ്ടാഴ്ച മുന്‍പ് ചാവശേരിയില്‍ ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

ഇതില്‍ ആറ് വീടുകളും ഒരു കാറും തകര്‍ന്നിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരായ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ചാവശ്ശേരി ടൗണില്‍ പൊലീസ് കാവല്‍ തുടരുകയാണ്. അതിനിടെയാണ് ബോംബ് സ്‌ഫോടനം.

ആര്‍ എസ് എസ്, എസ് ഡി പി ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളിലേയും നിരവധി പേര്‍ക്ക് വലിയ നാശനഷ്ടമുണ്ടായിരുന്നു. അതേസമയം സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ രാഷ്ട്രീയകക്ഷികള്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+