• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികന്‍ മരിച്ചു

Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനടുത്തെ ചാലോട് ജങ്ഷനില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികന്‍ മരിച്ചു. ശനിയാഴ്ച്ച രാവിലെയാണ് അപകടം. ചാലാട് സി.കെ പുരം പത്മാലയത്തില്‍ പി.കെ പവിത്രനാ(73)ണ് മരിച്ചത്.

ചാലാട് ജങ്ഷനില്‍ വെച്ചു അഞ്ചക്കണ്ടി ഭാഗത്തു നിന്നും നായാട്ടുപാറയിലേക്ക് പോവുകയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ അടിയിലായ പോയ പവിത്രനെ ഗുരുതരമായ പരുക്കുകളോടെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് രണ്ട് സൃഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്. മുന്‍ പ്രവാസിയായ പവിത്രന്‍ ഗള്‍ഫ് റിട്ടേണ്‍സ് വെല്‍ഫെയര്‍ അസോ.ഭാരവാഹിയാണ്.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

ഭാര്യ:ലൈന. മക്കള്‍:വിപിന്‍, നവീന്‍.സഹോദരങ്ങള്‍: അശോകന്‍, ശ്രീലത, ഹീറ. പരേതയായ പുഷ്പ.മരുമക്കള്‍:അനുഷ, ആദിത്യ. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യാമ്പലത്ത്.

ഇതിനിടെ അപകടകുരുക്കായി വീണ്ടും ചാലോട് ജങ്ഷന്‍ മാറുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടന്ന ചാലോട് ജങ്ഷനില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കാത്തതാണ് ഒരു ജീവന്‍ കൂടി ഇന്നലെ നഷ്ടപ്പെടാന്‍ ഇടയായത്.

ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍

കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്കും അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും ഇരിക്കൂര്‍ ഭാഗത്തേക്കും നൂറുകണിക്കന് സ്വകാര്യബസുകള്‍, ചെങ്കല്‍, ടോറസ് ലോറികള്‍ ഉള്‍പ്പെടെയുളള നൂറുകണക്കിന് വാഹനങ്ങള്‍ ചാലോട് ജങ്ഷനിലൂടെയാണ് ചീറിപാഞ്ഞു പോകുന്നത്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

ചെറിയൊരു ഹംപും ഒരു ഹോംഗാര്‍ഡുമല്ലാതെ മറ്റൊരു ഗതാഗതക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. അതുകൊണ്ടു തന്നെ മാസങ്ങള്‍ക്കു മുന്‍പെ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറിയും മറ്റൊരു വാഹനവും കൂട്ടിയിടിച്ച സമയത്തു തന്നെ ചാലോട് ജങ്ഷനില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

English summary
Kannur: elderly man died after being hit by a car to an auto-rickshaw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X