ചെണ്ടുമല്ലികയും ജമന്തിയും പൂവിട്ടു; ഇക്കുറി ഓണത്തിന് കണ്ണൂരിനുണ്ട് സ്വന്തം പൂക്കള്‍
അഴീക്കോട്: ഓണക്കാലത്ത് തമിഴ്‌നാടിന്റെ സ്വന്തം പൂക്കള്‍ കൊണ്ടു മാവേലിയെ വരവേല്‍ക്കുകയാണ് കണ്ണൂരുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലക്കാരുടെ പതിവ്. വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതായതും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കപ്പെട്ടതോടും കൂടി നാട്ടുപൂക്കള്‍ ഇല്ലാതായെന്ന് തന്നെ പറയാം.
എന്നാല്‍ ഈ പരിമിതികള്‍ക്കിടെയിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുടെ രണ്ടാം വര്‍ഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഇക്കുറിയും ചെണ്ടുമല്ലികയും ജമന്തിയുടെയും കൃഷി നടത്തിയത്. നേരത്തെ ജില്ലാ പഞ്ചായത്ത് നേരിട്ടാണ് കൃഷിയിറക്കിയതെങ്കില്‍ ഇക്കുറി കര്‍ഷകരെ കൃഷിയിറക്കാന്‍ സഹായിച്ചാണ് രംഗത്തെത്തിയത്.

ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പൂകൃഷിയുടെ വിളവെടുപ്പ് അഴീക്കോട് ചാല്‍ ബീച്ചിലാണ് നടന്നത്. കര്‍ഷകനായ സിലേഷിന്റെ കൃഷിയിടത്തില്‍ നടന്ന പൂക്കളുടെ വിളവെടുപ്പ് മുന്‍ മന്ത്രി പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.
സുരേഷിന്റെ കൃഷിയിടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിയും ജമന്തിയും ഏറെയാളുകളെ ആകര്‍ഷിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്തംഗം എന്‍.പി ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍
തുടര്‍ന്ന് എല്ലാവരും കൃഷിയിടത്തില്‍ ഇറങ്ങി പുക്കള്‍ ഇറുത്തെടുക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. ഓണ പൂക്കളമൊരുക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധേയമായ ഒരു കൊട്ട പൂ പദ്ധതി ഇതു രണ്ടാം വര്‍ഷത്തിലാണ് വിജയകരമായി നടപ്പിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായും സെല്‍ഫിയെടുക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകള്‍ എത്തിയിരുന്നു.
ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷിഭവന്‍ മുഖേന സൗജന്യമായി നല്‍കിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് ഇവ. വിവിധ പഞ്ചായത്തുകളിലെ 550 കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. പ്രായമായ ഒരു ചെടിയില്‍ നിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കള്‍ ലഭിക്കും.
കാലാവസ്ഥ അനുകൂലമായതിനാല്‍ 200 ടണ്‍ വരെ പൂക്കള്‍ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ. പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ചുരുങ്ങിയത് 15 സെന്റ് കൃഷി സ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്.












Click it and Unblock the Notifications