സര്‍ക്കാര്‍ വാക്കിന് പുല്ലുവില; 80 കാരിയടക്കമുള്ള വീട് ജപ്തി ചെയ്ത് സീല്‍ പതിച്ച് കേരള ബാങ്ക്
കണ്ണൂര്‍: കൂത്തുപറമ്പില്‍ ജപ്തി നടപടിയുമായി കേരള ബാങ്ക്. കൂത്തുപറമ്പ് പുറക്കളം സ്വദേശി സുഹ്‌റയുടെ വീടും സ്ഥലവുമാണ് കേരള ബാങ്ക് ബാങ്ക് ജപ്തി ചെയ്തത് എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹ്‌റയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാര്‍ഥിയുമായ മകളും ഉള്‍പ്പെടെയുള്ള കുടുംബമാണ് ജപ്തിയോടെ പെരുവഴിയിലായത്.

പണം തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും കേരള ബാങ്ക് അധികൃതര്‍ കനിഞ്ഞില്ല എന്നാണ് സുഹ്റ പറയുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോട് കൂടിയായിരുന്ന ജപ്തി നടപടി ആരംഭിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ കുട്ടി സ്‌കൂളില്‍ നിന്ന് തിരികെയെത്തി വസ്ത്രം മാറാനുള്ള സൗകര്യം പോലും നല്‍കാതെയാണ് ജപ്തി നടപടികള്‍ കൈക്കൊണ്ടത് എന്ന് സുഹ്റ പറയുന്നു.
രാത്രി വൈകിയും 80 വയസുള്ള ഉമ്മക്കൊപ്പം സുഹ്റയും മകളും വീടിന് പുറത്ത് ഇരിക്കുകയാണ്. 10 വര്‍ഷം മുന്‍പ് 2012 ലാണ് വീട് നിര്‍മാണത്തിനായി കേരള സഹകരണ ബാങ്കിന്റെ മമ്പറം ശാഖയില്‍ നിന്ന് സുഹ്‌റ പത്ത് ലക്ഷം രൂപ ലോണെടുക്കുന്നത്. ഇതില്‍ നാലര ലക്ഷത്തോളം രൂപ ഇതുവരെ സുഹ്‌റ തിരിച്ചടച്ചിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
എന്നാല്‍ ഇനിയും 19 ലക്ഷത്തോളം രൂപ തിരിച്ചടക്കണം എന്നാണ് കേരള ബാങ്ക് അധികൃതര്‍ ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. പണം അടക്കാന്‍ സാവകാശം ആവശ്യപ്പെട്ട് കുടുബം മന്ത്രിമാര്‍ക്കുള്‍പ്പടെ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല എന്നാണ് സുഹ്റ പറയുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് വീട്ടിലേക്ക് കേരള ബാങ്ക് അധികൃതരെത്തുന്നത്.
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി വീട് സീല്‍ ചെയ്യുമെന്ന് കരുതിയില്ലെന്നും സുഹ്‌റ പറയുന്നു. വീട് കേരള സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോര്‍ഡും വീടിന് പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. വീടിനടുത്തുള്ള ഡ്രൈവിംഗ് സ്‌കൂളിലെ താല്ക്കാലിക ജീവനക്കാരിയാണ് സുഹ്റ.
കൊവിഡിന് ശേഷം ജപ്തി നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കണ്ണൂരിലെ സംഭവം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കേരള ബാങ്കിന്റെ ഭാഗത്ത് നിന്ന് ജപ്തിയില്‍ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.












Click it and Unblock the Notifications