കണ്ണൂർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് തകർത്ത സംഭവം; അന്വേഷണം അവസാനിപ്പിച്ച് പോലീസ്
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ കാത്ത് ലാബ് തകർത്ത കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചു കോടതിക്ക് റിപ്പോർട്ട് നൽകിയതായി പരിയാരം പൊലിസ് അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ മുയ്യം ലൗഷോറിലെ എവി രവീന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഇതു സംബന്ധിച്ചുള്ള വിവരം പുറത്തുവന്നത്. 2023 ജനുവരി 31നാണ് ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിച്ചത്.
2021 നവംബർ 18ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്‌ത അഞ്ചരക്കോടി മുതൽ മുടക്കിയ ജിഇ ഇന്നോവ കമ്പിനിയുടെ പുതിയ കാത്ത് ലാബ് 2022 മാർച്ച് 22ന് കമ്പിനി അധികൃതർ സർവീസ് നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിരുന്നു. ഏപ്രിൽ 28നാണ് കാത്ത് ലാബിൻ്റെ എക്‌സ് റേ ടാങ്കിൻ്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിൽ കണ്ടെത്തിയത്. 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് സംഭവിച്ചതെന്ന് കാർഡിയോളജി വിഭാഗം തലവൻ ഡോ. എസ്എം അഷ്റഫ് പരിയാരം പോലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇതിനു ശേഷം പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുകയും കണ്ണൂർ റീജനൽ ഫോറൻസിക് സയൻ്റിഫിക്ക് ലാബിലെ ഫിസിക്‌സ് വിഭാഗം സയൻ്റിഫിക്ക് ഓഫീസർ റിനി തോമസ് മെയ് ആറിന് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ബലമുള്ള എന്തോ വസ്തു ഉപയോഗിച്ച് ശക്തമായി അമർത്തിയത് കാരണമാണ് കാത്ത് ലാബിന് കേടുപാടുകൾ സംഭവിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ട്, ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അന്നത്തെ പരിയാരം സിഐ കെ.വി ബാബുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. എന്നാൽ കേസ് അന്വേഷണം എവിടെയുമെത്താതെ വഴി മുട്ടുകയായിരുന്നു. ഇതു മന: പുർവ്വം ചെയ്‌തതാണോ അബദ്ധത്തിൽ സംഭവിച്ചതാണോയെന്ന് കണ്ടെത്താൻ പൊലീസിന് കഴിവുണ്ടാവുണ്ട്. കഴിഞ്ഞില്ല. ഇനിയും അന്വേഷിക്കുന്നതിൽ പ്രയോജനമില്ലെന്ന് അറിയിച്ചു കൊണ്ടാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതു തെളിയിക്കാൻ പറ്റാത്ത കേസാണെന്ന് കണക്കാക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications