കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലറ്റുമുണ്ടാക്കി കഴിച്ചു, ശേഷം സ്‌കൂളില്‍ മോഷണം

Google Oneindia Malayalam News

തലശേരി: കണ്ണൂരില്‍ സ്‌കൂള്‍വളപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം. കണ്ണൂര്‍ നഗരത്തിലെ താണയിലെ മുഴത്തടം യു.പി സ്‌കൂളിലാണ് കള്ളന്‍ കയറിയത്. സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാഗം, ഹെഡ് മാസ്റ്ററുടെ മുറി, ഓഫീസ് റൂം എന്നിവയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം നടത്തിയത്.

dd

തൊട്ടടുത്ത അംഗന്‍വാടിയിലെ അടുക്കളയില്‍ കയറി കഞ്ഞിയും ഓലെറ്റുമുണ്ടാക്കി കഴിച്ചതിനു ശേഷമാണ് കള്ളന്‍ മോഷണം തുടങ്ങിയത്. അങ്കണവാടിയില്‍ കയറിയ കള്ളന്‍ അവിടെ നിന്നും ആദ്യം കഞ്ഞി കുടിച്ചു വിശപ്പടക്കിയാണ് പണി തുടങ്ങിയത്. അവിടെയുണ്ടായിരുന്ന മുട്ട, മുളക് , ഉപ്പ് എന്നിവ ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കിയാണ് കഞ്ഞി കുടിച്ചത്.

കൈയിലെ ചരടിനെ അപമാനിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതികൈയിലെ ചരടിനെ അപമാനിച്ചു; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി

ഇതിനു ശേഷം പ്‌ളേറ്റുകള്‍ കഴുകി വെടിപ്പാക്കി സ്‌കൂളിന് പുറത്ത് വെച്ചാണ് സ്ഥലം വിട്ടത്. പാചകം ചെയ്യാന്‍ ഉപയോഗിച്ച ഉള്ളി ബാക്കിയായത് അവിടെ തന്നെ കിടപ്പുണ്ട് അങ്കണവാടിക്ക് സമീപത്തായി സ്‌കൂളില്‍ നിന്നും കളവ് പോയ രണ്ട് ലാപ് ടോപ് ഉള്‍പ്പെട്ട ബാഗും കത്തിയും വാളും അവിടെ ഉപേക്ഷിച്ച നിലയിലാണ്.

ഞാനിപ്പോഴും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല; പ്രശ്‌നമുണ്ടാക്കുന്നത് ചിലര്‍ മാത്രമെന്ന് ഖുശ്ബുഞാനിപ്പോഴും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല; പ്രശ്‌നമുണ്ടാക്കുന്നത് ചിലര്‍ മാത്രമെന്ന് ഖുശ്ബു

സ്‌കൂള്‍ ബസ് കോംപൗണ്ടിനുള്ളിലാണ് പാര്‍ക്ക് ചെയ്യാറുള്ളത്. കള്ളന്‍ കയറിയത് ഇന്ന് രാവിലെ സ്‌കൂള്‍ ഗേറ്റ് തുറന്ന ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല അധ്യാപിക വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത് വാതിലുകള്‍ തുറന്നിടുകയും ഓഫിസ് റൂമിലെ ഫയല്‍ വാരി വലിച്ചിടുകയും ചെയ്ത കാഴ്ചയാണ് കണ്ടത്.

പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

ഓഫിസ് മുറിയിലെ ലാപ്‌ടോപ്പ് കൊണ്ടുപോകാനായി പുറത്ത് തുണിയില്‍ കെട്ടിവെച്ചുവെങ്കിലും അതു അവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇവര്‍ ഉടന്‍ പ്രധാന അധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം നടത്തിയ പരിശോധനയില്‍ ഓഫീസ് മുറിയില്‍ നിന്നും 9500 രൂപ നഷ്ടപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്‍

അധ്യാപകന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്ത് എത്തി. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനു മോഹന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഭാത് ജങ്ഷനടുത്ത് അങ്കണവാടിയില്‍ കയറിയ മോഷ്ടാവും ഇതിന് സമാനമായി കഞ്ഞി കുടിച്ചാണ് സ്ഥലം വിട്ടത്.

English summary
Kannur: robbery at Muzhathadam UP School in Thana, Kannur city,police start enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X