Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനൊന്നു വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം : യുവാവിന് രണ്ടു വർഷം തടവും പിഴയും

തളിപറമ്പ് :പതിനൊന്നു വയസുകാരിക്ക് നേരെ ലൈംഗിക അവയവ പ്രദർശനം നടത്തിയ യുവാവിനെ രണ്ടുവർഷം തടവും 10000 രൂപ പിഴയും വിധിച്ചു. പിലാത്തറ കടന്നപ്പള്ളി സിഎം നഗറിലെ തെക്കൻഹൗസിൽ റിജോ ടി (24) എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെ വിധി.

2019 ലാണ് കേസിനാസ്പദമായ സംഭവം. പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടി മദ്രസയിൽ പോയി തിരിച്ചു വരും വഴി പെൺകുട്ടിയുടെ മുമ്പിൽ വച്ച് ഉടുതുണി പൊക്കി ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും കയ്യിൽ പിടിച്ച് കാണിക്കുകയും ചെയ്തു എന്നതാണ് പരാതി.

pocso3113

പരിയാരം പോലീസ് സ്റ്റേഷൻ എസ് ഐ വി.ആർ വിനീഷാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യുഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോൾ ഹാജരായി. ഇതിനിടെ സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധനയുണ്ടെന്ന കണക്കുകൾ പുറന്നു പറയുന്നു.കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്. 2018 മുതലുള്ള പൊലീസിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും സംസ്ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്.

2018ൽ സംസ്ഥാനത്ത് 3161 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019ൽ 3640 കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2020 ൽ 3056, 2021ൽ 3559, 2022 ൽ 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇക്കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായത് തിരുവനന്തപുരം ജില്ലയിലാണ്. 530 കേസുകൾ. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ല 508 കേസുകൾ. മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ല 413 കേസുകൾ.

ഏറ്റവും കുറവ് കേസ് റിപ്പോർട്ട് ചെയ്‌തത്‌ വയനാട് ജില്ലയിലാണ് 168 കേസുകൾ. സംസ്ഥാനത്ത് മിക്ക കുട്ടികളും പീഡനത്തന് ഇരയാകുന്നത് സ്വന്തം വീട്ടിൽ വച്ചോ അയൽ വീടുകളിൽ വച്ചോ ആണ്. കഴിഞ്ഞ കാലങ്ങളിലെ കേസുകൾ പരിശോധിക്കുമ്പോൾ പെൺകുട്ടികൾക്ക് സമാനമായി ആൺ കുട്ടികളും ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നാണ് കണ്ടെത്തൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+