കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിർത്തികൾ ഭാഗികമായി അടച്ചിട്ട് കുടക് ജില്ലാ ഭരണകൂടം: കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക്!!

  • By Desk
Google Oneindia Malayalam News

പേരാവൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന കുടക് ജില്ലയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കേരള- കർണാടക അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. ഇരു സംസ്ഥാനങ്ങളും ഗതാഗതം ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. കേരളത്തിൽ നിന്നും വരുന്നവരെ കർശന നിയന്ത്രണത്തിലും പരിശോധനയിലുമാണ് കർണാടകം കടത്തിവിടുന്നത്. ഇതിനായി ഒരു പ്രത്യേക ആരോഗ്യ വകുപ്പ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

കേരളത്തിന് പിന്നാലെ മാതൃക പ്രഖ്യാപനങ്ങളുമായി ബംഗാളും,7.85കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുംകേരളത്തിന് പിന്നാലെ മാതൃക പ്രഖ്യാപനങ്ങളുമായി ബംഗാളും,7.85കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും

കു​ട​ക് ജി​ല്ല​യി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നുമുള്ള ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കിയിട്ടുണ്ട്. ഇരിട്ടി മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ബം​ഗ​ളൂ​രു, മൈ​സൂ​രു ഉ​ള്‍​പ്പെ​ടെ ക​ര്‍​ണാ​ട​ക​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ ത​ട​യേ​ണ്ടെ​ന്ന് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും വീ​രാ​ജ്പേ​ട്ട വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ന്ന​ലെ പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞു. പെ​രു​മ്പാ​ടി​യി​ല്‍​ നി​ന്ന് ഗോ​ണി​കു​പ്പ വ​ഴി അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.

xcoronavirus1

ബെംഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ​നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് വ​രേ​ണ്ട വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ പ​ത്തു മ​ല​യാ​ളി​ക​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. ടാ​ക്‌​സി​ക​ളി​ലും മ​റ്റും പെ​രു​മ്പാ​ടി വ​രെ എ​ത്തി​യ സം​ഘ​ത്തെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. സം​ഘ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്ക് പ​നി​യും ചു​മ​യു​മു​ള്ള​തി​നാ​ൽ കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ലു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.

കി​ളി​യ​ന്ത​റ എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റി​ല്‍ എ​ക്‌​സൈ​സ്, പോ​ലീ​സ് റ​വ​ന്യൂ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ പ​രി​ശോ​ധ​നാ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ക്കൂ​ട്ടം ചു​രം പാ​ത ക​ട​ന്നെ​ത്തു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സ്ഥ​ല​വും മൊ​ബൈ​ല്‍ ന​മ്പ​റും വാ​ഹ​ന ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.

ഇതിനിടെ ഗൾഫിൽനിന്ന് ബംഗളുരു വിമാനത്താവളം വഴി എത്തിയ 12 അംഗ സംഘത്തെ കിളിയന്തറ ചെക്ക് പോസ്റ്റിൽ തടഞ്ഞു. കണ്ണൂർ, കോഴിക്കോട്, വയനാട് സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്. ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ ഇവർ ഒരു വാഹനത്തിലാണ് കൂട്ടുപുഴ വരെ എത്തിയത് അതിനുശേഷം കിളിയന്തറ ചെക്ക് പോസ്റ്റിൽ എത്തിയ സംഘത്തെ എക്സൈസ്അധികൃതർ തടഞ്ഞു തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചശേഷം നിർദേശങ്ങൾ നൽകി വീടുകളിലേക്ക് വിട്ടു.

ശനിയാഴ്ച രാവിലെയാണ് മിനി വാനിൽ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ ഇവർ എത്തിയത്. കർണാടകയിൽ നിന്നുള്ള വാഹനങ്ങൾക്ക് ടാക്സ് അടക്കേണ്ടി വരുന്നതിനാൽ കേരളത്തിൽ പ്രവേശിക്കാതെ യാത്രക്കാരെ അതിർത്തിയിൽ ഇറക്കി വിട്ട് വാഹനം തിരികെ പോവുകയായിരുന്നു കിളിയന്തറ ചെക്ക് പോസ്റ്റിൽ എത്തിയ ഇവരെ തടയുകയും ആരോഗ്യവകുപ്പിന് വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് സംഘം ആംബുലൻസ് എത്തിച്ച് ഇവരെ പരിശോധനയ്ക്കു കൊണ്ടുപോയി. രോഗ ലക്ഷണങ്ങൾ കാണാത്തതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

English summary
Kudaku administration temporarily shuts boarders over Coronavirus threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X