കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ തുറമുഖങ്ങളുമായി ലക്ഷദ്വീപിന് വൈകാരിക ബന്ധം: മന്ത്രി അഹമ്മദ് ദേവർ കോവിൽ

Google Oneindia Malayalam News

അഴീക്കൽ: ലക്ഷദ്വിപിനെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഏതൊരു നീക്കവും ചെറുക്കുമെന്ന് തുറമുഖ മന്ത്രി അഹ്മ്മദ് ദേവർ കോവിൽ' കണ്ണൂർ അഴീക്കൽ തുറമുഖത്ത് പ്രഥമ സന്ദർശനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ തുറമുഖങ്ങളുമായി ഏറെ വൈകാരിക ബന്ധമുള്ള സ്ഥലങ്ങളിലൊന്നാണ് ലക്ഷദ്വീപ്.

കേരളവുമായി അടുത്ത ബന്ധമുള്ള ലക്ഷദ്വീപ് ജനത ഇവിടുത്തെ തുറമുഖങ്ങളുമായാണ് ബന്ധപ്പെട്ടിരുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമം ബഹുജന പ്രക്ഷോഭത്തിലൂടെ തടയുമെന്നും മന്ത്രി പറഞ്ഞു.

അഴീക്കൽ തുറമുഖത്ത് പ്രഥമ സന്ദർശനത്തിനെത്തിയ മന്ത്രിയെ മുൻ മന്ത്രിയും കണ്ണൂർ മണ്ഡലം എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരിച്ചു.

kerala


തുടർന്ന് ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും , ചേമ്പർ ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവരുമായി മന്ത്രി അനൗപചാരിക ചർച്ചകൾ നടത്തി. അഴിക്കലിൽ നിന്നും വാണിജ്യ സംബന്ധമായ ചരക്കുനീക്കം തുടങ്ങാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊ മെഴ്സ് ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകി. ഈക്കാര്യം സർക്കാർ അടിയന്തിരമായി പരിഗണിക്കുമെന്ന് മന്ത്രി ചേമ്പർ ഭാരവാഹികളെ അറിയിച്ചു.

വടക്കൻ കേരളത്തിലെ വികസനത്തിൽ ഒരു മുതൽക്കൂട്ടാണ് അഴീക്കൽ തുറമുഖമെന്ന് അദ്ദേഹം പറഞ്ഞു. അഴീക്കൽ തുറമുഖത്തു നിന്നും ചരക്ക് കപ്പൽ ഗതാഗതം ഇതുവരെ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും കസ്റ്റംസ്, എമിഗ്രേഷൻ ചെക്ക്പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട ചില തടസങ്ങളുണ്ട് അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഭാവിയിൽ യാത്ര കപ്പലുകൾക്കടക്കം ഇവിടെ വന്നു പോകാനുള്ള സാഹചര്യ മുണ്ടാവണം. അഴീക്കലിൽ ഡ്രഡ്ജിങ്ങ് നടത്തി കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ബാർജിന്റെ നീളം കൂട്ടൽ അടക്കം നിരവധി പ്രശ്നങ്ങളുണ്ട്. അതിനും വകുപ്പ് തലത്തിൽ

പരിഹാരം ,കാണണം.'ചരക്ക് ഗതാഗതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് വൻകിട കപ്പൽ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബേപ്പൂരും അഴീക്കലുമായാണ് അവർ സർവീസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചത്. വടക്കെ മലബാറിൻ്റെ പ്രതീക്ഷയായ അഴീക്കൽ തുറമുഖത്തെ വികസനം വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ ശ്രമം.

നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഉള്ള സൗകര്യങ്ങൾ വിപുലീകരിച്ച് ഈ മാസം അവസാനത്തോടെ ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കണ്ണുർസിറ്റിയിലെ അറക്കൽ മ്യുസിയവും പുരാവസ്തു മ്യുസിയം വകുപ്പിൻ്റെ ചുമതലയുള്ളഅദ്ദേഹം സന്ദർശിച്ചു.

അഴീക്കോട് എം എൽ എ കെ വി സുമേഷ്, മുൻ എം.എൽ.എ എം പ്രകാശൻ , എഡിഎം ഇ പി മേഴ്സി, പോർട്ട് ഉദ്യോഗസ്ഥർ, കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗം അധികൃതർ , മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

English summary
Lakshadweep have emotional connection with ports in Kerala:Minister Ahmed Devar Kovil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X