ഓൺലൈൻ തട്ടിപ്പ്: മുഖ്യപ്രതിയായ യുവാവ് റിമാൻഡിൽ, തട്ടിയത് 11 ലക്ഷത്തിന്റെ സാധനങ്ങൾ
ഇരിട്ടി: ഇരിട്ടിയിലെ ഓൺലൈൻ വ്യാപാര കേന്ദ്രത്തിലെ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. നേരത്തെ ഈ കേസിൽ കമ്പനി ഉടമകളുടെ പരാതിയിൽ രണ്ട് ജീവനക്കാരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷമാണ് മുഖ്യ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തത്. ആറു മാസം മുൻപാണ് ഇരിട്ടിയിലെ ഫ്ലിപ്പ്കാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോക്ക് കേന്ദ്രത്തില്‍ നിന്നും ഉപഭോക്താക്കൾക്കായി ഓർഡറിനനുസരിച്ചു വന്ന
11 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും ക്യാമറയും ജീവനക്കാർ ചേർന്ന് തട്ടിയെടുത്തത്.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
ഓർഡർ ചെയ്ത സാധനം മാസങ്ങളായി ലഭിച്ചില്ലെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്നാണ് കമ്പനി അധികൃതർ അന്വേഷണമാരംഭിച്ചത്. ഇതിനെ തുടർന്നാണ് ജീവനക്കാർ സാധനം ഡെലിവറി ചെയ്യാതെ ക വർന്നുവെന്നത് വ്യക്തമായത് കമ്പിനി നടത്തിപ്പുകാർ ഇരിട്ടി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇരിട്ടി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം ഒളിവിൽ പോയ മുഖ്യ പ്രതിയെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത്. കേളകം അടക്കാത്തോട് പുത്തന്‍പറമ്പില്‍ മുഹമ്മദ് ജുനൈദ് (27) നെയാണ് ഇരിട്ടി പോലീസ് നാട്ടിലെത്തിയപ്പോൾ കേളകം പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
കഴിഞ്ഞ നവംമ്പര്‍ 23നാണ് ഫ്ലിപ്പ് കാര്‍ട്ട് സാധനങ്ങള്‍ കവർന്നത് ഇതു സംബന്ധിച്ച് ഇരിട്ടി പോലീസില്‍ കമ്പനിയുടമകൾ നൽകിയ പരാതിയിൽ. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ജുനൈദ് ഫീല്‍ഡില്‍ പോകുന്ന സെയില്‍സ്മാന്‍മാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തുകയും രണ്ട് സെയില്‍സ്മാന്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം മനസിലാക്കി മുങ്ങിയ മുഹമ്മദ് ജുനൈദ് ഹിമാല്‍ചല്‍ പ്രദേശ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ബെംഗളരുവില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാൾ അടക്കാത്തോട്ടിലേക്ക് വരും വഴി കൂട്ടുപുഴയില്‍നിന്നാണ് രഹസ്യവിവരം ലഭിച്ച പോലീസ് വാഹനം തടഞ്ഞു നിർത്തി ജുനൈദിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കേളകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സൈബർ ആക്ടിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഫ്ളിപ്പ്കാർട്ടിൽ ജീവനക്കാരനായി ജോലി ചെയ്യവേ ഞെട്ടിക്കുന്ന തട്ടിപ്പുകളാണ് ജുനൈദ് നടത്തിയതെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആഡംബര ജീവിതം നയിക്കാനാണത്രെ ഇയാൾ കവർച്ച നടത്തിയിരുന്നത്. ഉപഭോക്താക്കളുടെ വിലാസം കൈക്കലാക്കിയും അല്ലാതെയും വിലക്കൂടിയ മൊബൈല്‍ഫോണും കാമറകളും വ്യാജ മേല്‍വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്യുകയാണ് ഇയാളുടെ രീതി.
സെയില്‍സ്മാന്‍ ഈ ഓര്‍ഡറിലുള്ള ആള്‍ക്കെന്ന വ്യാജേനെ പാര്‍സല്‍ സ്റ്റോക്കിസ്റ്റില്‍ നിന്നും പുറത്ത് കൊണ്ടുപോകും. മുഖ്യപ്രതി മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം രഹസ്യകേന്ദ്രത്തില്‍ വെച്ച് പാര്‍സല്‍ ബ്ലേഡ് ഉപയോഗിച്ച് പൊളിച്ച് വിലകൂടിയ മൊബൈലും കാമറയും കവര്‍ന്ന ശേഷം ഉപയോഗ ശൂന്യമായ മൊബൈല്‍ഫോണ്‍, കാമറ എന്നിവ പാര്‍സലില്‍ തിരികെ കയറ്റി തിരിച്ചറിയാത്ത രീതിയില്‍ ഒട്ടിച്ച് സെയില്‍സ്മാന്‍മാര്‍ മുഖേനെ ഓര്‍ഡര്‍ വ്യാജ വിലാസത്തിലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റോക്കിസ്റ്റിന് തിരികെ നല്‍കും.
സ്റ്റോക്കിസ്റ്റ് കാര്യം മനസലാക്കാതെ കമ്പനിക്ക് തിരിച്ചയക്കും. ഇങ്ങനെ തിരിച്ചയച്ച പാര്‍സലുകളില്‍ നിന്നാണ് ഫ്ളിപ്പ് കാര്‍ട്ട് കമ്പനി തട്ടിപ്പ് മനസിലാക്കിയത്. ഇതേ തുടർന്നാണ് കമ്പിനി അന്വേഷണമാരംഭിച്ചത്. തുടർച്ചയായി സാധനങ്ങൾ മൂന്നംഗ സംഘം കവരുന്നുവെന്നു വ്യക്തമായ സാഹചര്യത്തിൽ ഇരിട്ടി പോലീസിൽ കണ്ണുർ ബ്രാഞ്ചിലെ പ്രതിനിധികൾ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ജുനൈദിനെ കുത്തുപറമ്പ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കുടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ഇരിട്ടി എസ്ഐ ബേബി ജോർജ് അറിയിച്ചു.