പ്രിയ വര്‍ഗീസിനെ വലതുപക്ഷമാധ്യമങ്ങളും ശക്തികളും വേട്ടയാടിയെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ വിധി സ്വാഗതം ചെയ്തു സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തി. ഇതു നിയമവ്യവസ്ഥയുടെ വിജയമാണെന്നും പ്രീയാവര്‍ഗീസിനെ രാഷ്ട്രീയലക്ഷ്യം വെച്ചു വലതുപക്ഷമാധ്യമങ്ങളും ശക്തികളും വേട്ടയാടിയെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജയരാജന്‍ ആരോപിച്ചു.
നിലവിലുള്ള നിയമവും, കീഴ്‌വഴക്കവും അനുസരിച്ചാണ് യൂണിവേഴ്സിറ്റി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. നിയമനം നടത്തിയിരുന്നില്ല. എന്നിട്ടും. സര്‍ക്കാറിനും, യൂണിവേഴ്സിറ്റിക്കും എതിരെ വലതുപക്ഷ ശക്തികള്‍ രാഷ്ട്രീയ പ്രചരണം നടത്തുകയായിരുന്നു. അതിന് എരിവുംപുളിവും നല്‍കുന്ന ഒന്നായിരുന്നു ഗവര്‍ണറുടെ ഇടപെടലും, ഹൈക്കോടതി സിംഗില്‍ബഞ്ചിന്റെ ഉത്തരവും.

ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വ്വീസസ്, കരാറടിസ്ഥാനത്തിലുള്ള ലക്ചറര്‍ നിയമനം എന്നിവ അധ്യാപക പരിചയയമായി കണക്കാക്കിയ നടപടിയെ സിംഗിള്‍ ജഡ്ജി റദ്ദാക്കുകയും 'കുഴിവെട്ടുന്ന പണിയൊന്നും അധ്യാപക ജോലിയല്ല' എന്ന് പരിഹസിച്ചവര്‍ക്കും തിരിച്ചടിയാണ് ഡിവിഷന്‍ബഞ്ചിന്റെ വിധിയെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാട്ടി.
പൊതു വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതി കൈവരിച്ച കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും നേട്ടമുണ്ടാക്കാനുള്ള നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനെ തകര്‍ക്കാനാണ് യുഡിഎഫും, ബി.ജെ.പിയും, വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായി പരിശ്രമിച്ചത്. കണ്ണൂര്‍ സര്‍വകലാശാല നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും, വൈസ് ചാന്‍സലര്‍ക്കും എതിരെ അപവാദ പ്രചരണങ്ങളാണ് വലതുപക്ഷം അഴിച്ചു വിട്ടത്. രാഷ്ട്രീയ ഉദ്ദേശത്തോടെ ദുഷ്പ്രചരണ നടത്തിയവര്‍ക്കെല്ലാം തിരിച്ചടിയാണ് ഡിവിഷന്‍ബഞ്ചിന്റെ വിധി.
കണ്ണൂര്‍ സര്‍വ്വകലാശാല പുരോഗതിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. വിവിധ ഫാക്കല്‍റ്റികളിലായി നേരത്തെ 25 അധ്യാപകര്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ നൂറോാളം അധ്യാപകരെ നിയമിച്ചു. പ്രശസ്തരും, പ്രഗത്ഭമതികളുമായ നിരവധി പേര്‍ സര്‍വകാലാശാലയില്‍ ജോലിചെയ്യുന്നുണ്ട്. മെറിറ്റ് മാനദണ്ഡമാക്കിയതുകൊണ്ടാണ്. പല അക്കാദമിക് പണ്ഡിതന്മാരും സര്‍വ്വകലാശാലയില്‍ എത്തിയത്. നാക്-ന്റെ ബി കാറ്റഗറിയില്‍ മാത്രമായിരുന്ന ബി പ്ലസ് പ്ലസ്സിലാണ്. ഒറ്റയടിക്ക് ഇരട്ട പുരോഗതിയാണ് ആര്‍ജിച്ചത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണന്‍ ഫ്രൈം വര്‍ക്കിലും ടൈംസ് ഗ്ലോബല്‍ റാങ്കിങ്ങിലും പുതുതായിട്ടാണ് കണ്ണൂര്‍ സര്‍വ്വകലാശാല സ്ഥാനം പിടിച്ചത്. കണ്ണൂര്‍ സര്‍വ്വകലാഷശാല മാത്രമല്ല മറ്റ് സര്‍വ്വകലാശാലകളും അഭിവൃദ്ധിയിലേക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമായ പദ്ധതികളോടെ നയിക്കുമ്പോഴാണ് ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി കാവിവല്‍ക്കരണ അജണ്ടക്കാരും, വികസന വിരുദ്ധാരായ യു.ഡി.എഫുകാരും രംഗത്തിറങ്ങിയത്.
മാധ്യമ വിചാരണയിലൂടെ പ്രിയ വര്‍ഗ്ഗീസിനെയും, മുഖ്യമന്ത്രിയുടെ ഓഫീസിനെയും, സി.പി. എമ്മിനെയും സര്‍ക്കാറിനേയും മോശമായി ചിത്രീകരിക്കാന്‍ അന്തിചര്‍ച്ചകള്‍ സംഘടിപ്പിച്ചവരും, തൂലിക ചലിപ്പിച്ചരും ഡിവിഷന്‍ബഞ്ചിന്റെ ഈ വിധി പ്രിയാവര്‍ഗീസിന് ആശ്വാസമെന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി അന്തിചര്‍ച്ചക്കാര്‍ എന്തുചെയ്യുമെന്നാണ് കാണേണ്ടതെന്നും എം.വി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications