• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വാശ്രയ ഫീസ് പ്രശ്നം: കണ്ണൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ക്ളാസിൽ നിന്നും പുറത്താക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സ്വാശ്രയ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം നടത്തി..​ ശനിയാഴ്ച്ച രാവിലെ 8.30 ന് ​ക്ലാ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് ഫീ​സ് അ​ട​ച്ച​തി​ന്‍റെ ര​സീ​ത് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​വ​രേ​യും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

പൗരത്വ നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം; ഭീഷണി മുഴക്കി ബിജെപി എംപിപൗരത്വ നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം; ഭീഷണി മുഴക്കി ബിജെപി എംപി

തു​ട​ർ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും കോ​ള​ജ് ഭ​ര​ണ വി​ഭാ​ഗം ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ടി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സമരം നടത്തുകയുമായിരുന്നു.പോ​സ്റ്റ് ഗ്രാ​ജ്വേ​ഷ​ൻ, എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, ബി​ഫാം, ന​ഴ്സിം​ഗ്, എം ​എ​ൽ​ടി, പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നീ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ഞൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്.


സ്വാ​ശ്ര​യ കോ​ള​ജി​ൽ നി​ല​വി​ലു​ള്ള ഫീ​സ് അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഒ​ന്നാം തീ​യ​തി​യാ​ണ് സ്വാ​ശ്ര​യ ഫീ​സ് അ​ട​ക്കാ​ത്ത​തി​ന് ഇ​വ​രെ ക്ലാ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.​പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ന്ന് കാ​മ്പ​സി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. 2018 ബാ​ച്ചി​ൽ കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ സ്വാ​ശ്ര​യ ഫീ​സ് ത​ന്നെ അ​ട​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ. എ​ന്നാ​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഫീ​സ് മാ​ത്ര​മേ അ​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

ഇ​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ലെ വി​ധി വ​രു​ന്ന​തു​വ​രെ ഫീ​സ​ട​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം കോ​ള​ജ് അ​ധി​കൃ​ത​ർ നി​രാ​ക​രി​ച്ചി​രി​ക്ക​യാ​ണ്. ആ​രോ​ഗ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന സ​മ​ര​ത്തി​ന് ഡോ. ​ജി​തി​ൻ സു​രേ​ഷ് (പി ​ജി അ​സോ​സി​യേ​ഷ​ൻ), ഷ​ഹ​ലി​ക് (ബി​ഫാം), സ​ച്ചി​ൻ (ബി ​ഡി എ​സ്), നീ​ര​ജ കൃ​ഷ്ണ​ൻ(​എം ബി ​ബി എ​സ് ), സാ​ലി​മ (എം​എ​ൽ​ടി), ഷെ​റി​ൻ (ബി​എ​സ് സി ​നേ​ഴ്സി​ങ്ങ്), അ​നൂ​പ് (പാ​രാ​മെ​ഡി​ക്ക​ൽ) നേതൃത്വം നൽകി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് ഇതു സംബന്ധിച്ച് പരാതി നൽകുമെന്ന് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പറഞ്ഞു.

English summary
Medical college students keep out of class room over self finace fee issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X