Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യാമ്പലത്തെ വിവാദങ്ങൾക്ക്‌ കാരണം കോൺഗ്രസിലെ തമ്മിലടിയെന്ന് എം.വി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേഷണം കഴിഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്ന ബിജെപി നേതാവ് എഎൻ രാധകൃഷ്ണൻ്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കള്ളപ്പണമൊഴുക്കിയ കെ സുരേന്ദ്രനാണ് ജയിലിൽ പോകേണ്ടി വരികയെന്ന് വരും ദിവസങ്ങളിൽ തെളിയുമെന്നും ജയരാജൻ പറഞ്ഞു.

പിണറായിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെന്ന നിലയിൽ സംശുദ്ധമാണ്. സ്വന്തം പാർട്ടിയിൽ നിന്നോ അന്വേഷണ ഏജൻസികളിൽ നിന്നോ ഭീഷണി നേരിടുന്ന നേതാവല്ല അദ്ദേഹം ' എന്നാൽ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബി.എസ്.പി നേതാവ് സുന്ദരയ്ക്കു പണം കൊടുത്ത് സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച കേസിലും കൊടകരയിൽ കുഴൽപ്പണം പിടിച്ച കേസിലും പ്രതിയാണ്.ഒരു കാര്യത്തിൽ സുരേന്ദ്രന് ആശ്വസിക്കാം ജയിലിൽ ഇപ്പോൾ പഴയതുപോലെ ഗോതമ്പുണ്ടയല്ലെന്നും ചപ്പാത്തിയുമാണെന്നും ജയരാജൻ പരിഹസിച്ചു.

mv-158580190


കണ്ണൂർ കോർപറേഷനിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.പയ്യാമ്പലത്ത് സംസ്കരിച്ചകൊവിഡ് രോഗികളുടെ അസ്ഥിയുടെ അവശിഷ്ടങ്ങൾ ബീച്ചിൽ ജെ.സി.ബി ഉപയോഗിച്ചതിനു പിന്നിൽ എങ്ങനെയെങ്കിലും അധികാരം പിടിക്കാനുള്ള മറ്റൊരു കരുത്തനായ നേതാവിൻ്റെ നീക്കങ്ങളാണ്
.മേയർ ടി.ഒ.മോഹനൻഇനിയെങ്കിലും ഇതു മനസിലാക്കി മുൻപോട്ടു പോകണമെന്നും ജയരാജൻ പറഞ്ഞു.

വെടക്കാക്കി തനിക്കാക്കുകയെന്നു പറയുന്നതുപോലെയാണ് കോർപറേഷനിൽ കാര്യങ്ങൾ നടക്കുന്നത്.മേയറുടെ എതിർ ഗ്രൂപ്പിൽ പെട്ടവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന വാർത്ത ഇപ്പോൾ പുറത്തു വരുന്നുണ്ട്. വെടക്കാക്കി തനിക്കാക്കുന്ന കരുത്തനായ ഒരു നേതാവ് കോൺഗ്രസിലുണ്ട്. ഈ നേതാവിനെയാണ് മേയർ തിരിച്ചറിയേണ്ടത്. കണ്ണൂർ കോർപറേഷനിൽ നടക്കുന്ന നിയമവിരുദ്ധ ലംഘനങ്ങൾക്കെതിരെ എൽ.ഡി.എഫ് കൗൺസിലർ പ്രക്ഷോഭമാരംഭിക്കുo.കാപ്പാട് ജനകീയ ഹോട്ടൽ കോർപറേഷൻ ആരംഭിച്ചത് എല്ലാവിധ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഒരു കോൺഗ്രസുകാരൻ്റെ പഴയ ഹോട്ടലാണ് ജനകീയ ഹോട്ടലെന്ന് പേരു മാറ്റി അവതരിപ്പിച്ചത്.അർഹതപ്പെട്ടവരുടെ അപേക്ഷകൾ പരിഗണിക്കാതെ കെട്ടിക്കിടക്കുകയാണ്.

കണ്ണൂർ ജില്ലയിൽ ജനകീയ ഹോട്ടൽ വൈകി തുടങ്ങിയ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കണ്ണൂർ കോർപറേഷൻ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു പൈസ പോലും കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി. ശവസംസ്കാര ചടങ്ങുകൾക്ക് പരിശീലനം ലഭിച്ച ഐ.ആർ.പി.സി വളൻ ഡിയർമാരെ കോർപറേഷൻ ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രിയ കളിയാണ്. കോർപറേഷനിലെ ശുചീകരണ തൊഴിലാളികളെയാണ് ഇപ്പോൾ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.നഗരത്തിൽ മാലിന്യം നീക്കേണ്ട പ്രവൃത്തിയിൽ ഏർപ്പെടേണ്ട ശുചീകരണ തൊഴിലാളികളെ പയ്യാമ്പലത്ത് ശവസംസ്കാര കർമ്മങ്ങൾ നടത്താൻ നിയോഗിക്കു കാരണം നഗരത്തിൽ മാലിന്യം കുന്നുകൂടുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+