പുതുതായി കൊ വിഡ് രോഗികളില്ല: രണ്ടു പേർക്ക് രോഗമുക്തി : ആശ്വാസത്തോടെ കണ്ണൂർ
കണ്ണൂർ: ശനിയാഴ്ച്ച പുതുതായി കൊ വിഡ് വൈറസ് രോഗികളില്ലാത്തത് കണ്ണൂർ ജില്ലയ്ക്ക് ആശ്വാസകരമായി. എന്നാൽ ചെറുവാഞ്ചേരിയിലെ 82 വയസുകാരനടക്കം രണ്ടു പേർ രോഗവിമുക്തനായത് ജില്ലയിലെ ആരോഗ്യ പ്രവർത്തകരിൽ ആശ്വാസം പകർന്നിട്ടുണ്ട്. കൊട്ടിയൂരിനടുത്തെ കേളകത്ത് വയനാട് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പോലീസുകാരന് കൊവിഡ് ബാധിച്ചതാണ് കണ്ണൂരിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. ഇവിടെ ഏഴു ദിവസത്തേക്ക് അതിശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ കൊ വിഡ്ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4686 പേരാണ് അഇവരില്‍ 42 പേര്‍ ആശുപത്രിയിലും 4644 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 23 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറ് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ആറ് പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 4715 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4664 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4418 എണ്ണം നെഗറ്റീവാണ്. 51 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 137 എണ്ണമാണ്.
ഇതിനിടെ കൊ വിഡ് വൈറസ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ കണ്ണൂർ ജില്ലാ അതിർത്തിയിൽ കർശന നിർദേശവുമായി വയനാട് ജില്ലാ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ജില്ലയുമായി അതിർത്തി പങ്കിടുന്ന കൊട്ടിയൂർ, ഇരിട്ടി, നെടുംപൊയിൽ വഴിയിലൂടെയുള്ള റോഡുകളിലൂടെയാണ് കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.കൊട്ടിയൂർ പാൽ ചുരം വഴിയുള്ള ഗതാഗതംപൊലിസ് കാവൽ നിന്ന് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. മാനന്തവാടിയുടെ പ്രവേശന കവാടമായ ബോയ്സ് ടൗണിൽ പൊലിസ് അതീവ സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. കൊ വിഡ് സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ കേളകവുമായി ഏറ്റവും കുടുതൽ ബന്ധമുള്ള സ്ഥലങ്ങളിലൊന്നാണ് കേളകം.
വയനാട്ടിൽ രോഗം പടരുന്ന ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചും കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകൻ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്. ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകൾ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂർണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അന്പലവയല്‍ , മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയിന്മെന്റ് സോണാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ 19 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.












Click it and Unblock the Notifications