മൈതാനത്തിന് സ്ഥലമുണ്ട്... മന്ത്രി കനിയണം: കരുണ കാത്ത് കണ്ണൂര്‍ ടൗണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
കണ്ണൂര്‍: നാളെയുടെ കായികതാരങ്ങള്‍ വളരേണ്ട സ്‌കൂളിന് കളി മൈതാനമില്ലാത്തത് തിരിച്ചടിയാകുന്നു. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ ടൗണ്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഈ ഗതികേട്. മൂന്നേക്കര്‍ സ്ഥലത്തോളം വ്യാപിച്ച് കിടക്കുന്ന സ്ഥലം ഈ സ്‌കൂളിനുണ്ടെങ്കിലും കളി മൈതാനമാക്കി മാറ്റിയെടുക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളടക്കം എഴുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സാധാരണക്കാരുടെ മക്കള്‍ ആശ്രയിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് കളിസ്ഥലമുണ്ടാക്കിയാല്‍ കായികമേഖലയില്‍ മികവ് തെളിയിക്കാന്‍ കഴിയുമെന്നാണ് അധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും പറയുന്നത്.

ഭാവിയിലേക്ക് വളര്‍ത്തിയെടുക്കാന്‍ വേണ്ട അത്രമാത്രം കായിക വാസനയുള്ള കുട്ടികള്‍ ഇവിടെയുണ്ട്. സ്ഥലപരിമിതിയില്‍ ഞെരുങ്ങുന്ന മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് വിസ്തീര്‍ണം നിറഞ്ഞ കളിസ്ഥലമൊരുക്കാനുള്ള സ്ഥല ലഭ്യത കണ്ണൂര്‍ ടൗണ്‍ സ്‌കൂളിന് അനുകൂല ഘടകങ്ങളിലൊന്നാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി എന്നിവ കളിക്കാവുന്നതും അത്ലറ്റിക്സിനായി 200 മീറ്റ് ട്രാക്ക് ഒരുക്കാവുന്നതുമായ വിശാലമായ സ്ഥലം ഈ സ്‌കൂളിനുണ്ട്.
എന്നാല്‍ ഓവുചാല്‍ സംവിധാനമില്ലാത്തതിനാല്‍ ഒരു ചെറിയ മഴ പെയ്താല്‍ പോലും ചെളിവെള്ളംകെട്ടിക്കിടക്കുന്നതിനാല്‍ ഈ ഗ്രൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. ഭൂമിനിരപ്പാക്കി കളിയോഗ്യമാക്കാത്തതും അതിരുകള്‍ കെട്ടി മൈതാനം പരിപാലിക്കാത്തതും കാരണം കായിക ഇനങ്ങള്‍ ഇവിടെ നടത്താന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുകാരണം പൊലീസ് ഗ്രൗണ്ടിനെയാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ അവിടെ മറ്റുമേളകളും പരേഡുകളും നടക്കുമ്പോള്‍ ഈ സൗകര്യം ലഭിക്കാറില്ല. അങ്ങനെ വരുമ്പോള്‍ കണ്ണൂര്‍ നഗരത്തില്‍ നടക്കേണ്ട സ്‌കൂള്‍ മീറ്റുകളും മറ്റും 14കി.മി അപ്പുറമുള്ള മാങ്ങാട്ടുപറമ്പ് കെ. എ.പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ മാറ്റാറാണ് പതിവ്. ഇതുകായിക പ്രേമികള്‍ക്കും കുട്ടികള്‍ക്കുമുണ്ടാക്കുന്ന ദുരിതം ചെറുതല്ല.
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടും സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും അധ്യാപക-രക്ഷാകര്‍തൃസമിതി സംസ്ഥാന കായിക മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ കളിസ്ഥലമില്ലാത്തത് കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും വന്‍പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജവഹര്‍ സ്റ്റേഡിയം കാട് പിടിച്ചുകിടക്കുകയാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ
കലക്ടറേറ്റ്മൈതാനം പൂര്‍ണമായും മേളകള്‍ക്കു മാത്രം വിട്ടുകൊടുത്തിരിക്കുകയാണ്. പൊലിസ്, കോട്ടമൈതാനങ്ങളില്‍ സാധാരണക്കാര്‍ക്ക് പ്രവേശനമില്ല. ബര്‍ണശേരി വിളക്കുംതറ മൈതാനം പട്ടാളം വേലികെട്ടി അടച്ചിരിക്കുകയാണ്. ഇതോടെ കണ്ണൂരിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കളി മൈതാനമില്ലാതായെന്നാണ് കായിക പ്രേമികളുടെ പരാതി.












Click it and Unblock the Notifications