• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് പരിശോധന നടത്തിയ യാത്രക്കാരെ മാക്കൂട്ടം ചുരം വഴി കർണാടക കയറ്റി വിട്ടു തുടങ്ങി

  • By Desk

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിലൂടെ കർണാടകയിലേക്ക് കൊവിഡ് നെഗറ്റീയാവരെ കടത്തി വിട്ടു തുടങ്ങി. രാവിലെ മുതൽ 72 മണിക്കുറിനുള്ളിലെടുത്ത ടെസ്റ്റുമായി യാത്രക്കാരെ കയറ്റി വിട്ടു തുടങ്ങി. മാക്കൂട്ടം ചെക്ക്‌ പോസ്‌റ്റ്‌ വഴി കർണാടകയിലേക്ക് കടക്കാൻ യാത്രികർക്ക്‌ ആർടിപിസിആർ പരിശോധന നടത്തിയുള്ള കോവിഡ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണെന്ന‌് കർണാടക അധികൃതർ അറിയിച്ചു.

സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കര്‍ണാടകം, നിലപാട് മയപ്പെടുത്തി!!സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കര്‍ണാടകം, നിലപാട് മയപ്പെടുത്തി!!

ഇതിനിടെ കഴിഞ്ഞ ദിവസം അതിർത്തിയിൽ കോവിഡ‌് സർട്ടിഫിക്കറ്റ‌് പരിശോധനയിൽ നിരവധിപേർ കുടുങ്ങിയിരുന്നു യാത്രക്കാരുടെ ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന‌് ചെവ്വാഴ‌്ച സർട്ടിഫിക്കറ്റില്ലാതെ വന്ന യാത്രികർക്ക‌് അതിർത്തി കടക്കാൻ അനുമതി നൽകി. കർണാടകത്തിലെ മലയാളി വിദ്യാർഥികൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ കോവിഡ‌് സാക്ഷ്യപത്രത്തിൽ കുടുങ്ങുകയാണ‌്.

കുടക് ജില്ലയിലെ രണ്ട് ലക്ഷത്തോളം മലയാളികൾക്കും യാത്രാവിലക്ക‌് ദുരിതമായി. കൂട്ടുപുഴ വഴി കർണാടകത്തിലേക്കുള്ള പൊതുഗതാഗതവും നിലച്ചു. ഇരു സംസ്ഥാനങ്ങളുടെയും ആർടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും സർവീസ് നടത്തിയില്ല. കാലിത്തീറ്റയുമായി മാക്കൂട്ടത്തേക്ക‌് പോവുന്ന വണ്ടിയും പാചകവാതക വണ്ടിയും അതിർത്തിയിൽ തടഞ്ഞു.

മാക്കൂട്ടത്തെ താമസക്കാർക്ക‌് പരിശോധനയിൽ ഇളവുകൾ നൽകണമെന്ന ആവശ്യം ശക്തമായി. ഇരിട്ടി തഹസിൽദാർ ജോസ് കെ ഈപ്പൻ, ഇരിട്ടി എസ്‌ഐ പി പി മോഹനൻ എന്നിവർ മാക്കൂട്ടത്തെത്തി. ഇതിനിടെ കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് കാസർകോട് തലപ്പാടിയിൽ ആർടിപി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മംഗളുരിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന മലയാളികൾക്ക് ദുരിതമായി.
അതിര്‍ത്തി പങ്കിടുന്ന പ്രധാന സ്ഥലങ്ങളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍( കളക്ടര്‍) ഡോ.കെ വി രാജേന്ദ്ര അറിയിച്ചു.

ജില്ലാ ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.കേരളത്തില്‍ നിന്ന് വരുന്നവര്‍ കേവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചെക് പോസ്റ്റില്‍ കാണിച്ചാലേ ജില്ലയിലേക്ക് പ്രവേശനാനുമതി നല്‍കൂ.അതേ സമയം നിത്യേന പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ 15 ദിവസ്സത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കോളേജ്,സ്‌കൂള്‍ അധികൃതരെ കാണിക്കണമെന്ന തീരുമാനവും നുറുകണക്കിന് പേരെ വെട്ടിലാക്കിയിട്ടുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമായി ദക്ഷിണ കന്നഡയില്‍ എത്തുന്നവരും കോവിഡ് പരിശോധനാ ഫലം കൈയ്യില്‍ കരുതണം.72 മണിക്കൂറുനുള്ളില്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കൊവിഡ് പിടിമുറുക്കിയ കാലയളവിൽ കർണാടക തലപ്പാടിയിൽ ചെക്ക്പോസ്റ്റ് അടച്ച തു കാരണം പത്തിലേറെ രോഗികളാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഇതിനു സമാനമായ അവസ്ഥയാണ് ഇപ്പോഴും സംജാതമായിട്ടുള്ളത്.

English summary
Officials permits passengers through Makkoottam ghats section
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X