പി മുകുന്ദൻ ആന്തുർ നഗരസഭാ ചെയർമാൻ: പ്രതിപക്ഷമില്ലാതെ പുതിയ ഭരണസമിതി അധികാരത്തിൽ
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ പി മുകുന്ദന്‍(സിപി എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ ജില്ലാ കമ്മിറ്റിയംഗമാണ് പി മുകുന്ദന്‍. നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ് നേടിയത്.കഴിഞ്ഞ തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയായിരുന്നു നഗരസഭാ ചെയർപേഴ്സൺ എന്നാൽ ബക്കളത്തെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമയും പ്രവാസി വ്യവസായിയുമായ സാജൻ പാറയിലിന് സ്ഥാപനം പ്രവർത്തിക്കാൻ നഗരസഭ എൻ.ഒ.സി നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്യാമളയ്ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തവണ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ ശ്യാമളയെ ഇക്കുറി സി.പി.എം മത്സരിപ്പിച്ചിട്ടില്ല. ഇതേ തുടർന്നാണ് ദീർഘകാലം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്ന പി. മുകുന്ദൻ മത്സര രംഗത്തിറങ്ങുന്നത്. ഇതേ സമയംപയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ എം ഏരിയ അമ്മിറ്റിയംഗമായ കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍മാനാവുന്നത്.

ആകെ 42 പേരാണ് വോട്ട്ചെയ്തത്. ലീഗ് വിമതന്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന് വോട്ട് ചെയ്യാനായില്ല. സിപിഎം കോട്ടയായ കൂത്തുപറമ്പനഗരസഭയിൽ ചെയര്‍ പേഴ്സനായി എല്‍ഡിഎഫിലെ വി സുജാത (സിപിഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളില്‍ 26 ലും എല്‍ഡിഎഫാണ് വിജയിച്ചത്. കൂത്തുപറമ്പ് യുപി സ്‌കൂള്‍ റിട്ട പ്രധാനാധ്യാപികയായ വി സുജാത സിപിഎം കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ ഏരിയകമ്മിറ്റിയംഗവുമാണ്.
തലശേരി നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജമുനറാണിക്ക് 36 വോട്ടും ആശയ്ക്ക് 8 വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ് വോട്ട് നേടി. 50 അംഗങ്ങളാണ്വോട്ട്ചെയ്തത്. അസുഖത്തെ തുടര്‍ന്ന് സിപി എമ്മിലെ തബസും ലീഗിലെ കെ പി അന്‍സാരിയും വോട്ട് ചെയ്തില്ല.












Click it and Unblock the Notifications