• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പമ്പും ബസുമില്ല ജനങ്ങൾക്ക് തീരാ കഷ്ടകാലം വരുന്നു: പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്ക് വെല്ലുവിളി

  • By Desk

കണ്ണൂർ: പെട്രോൾ പമ്പ് തൊഴിലാളികളുടെയും സ്വകാര്യ ബസ് സമരവും അടുത്ത ദിവസം മുതൽ തുടങ്ങാനിരിക്കെ കണ്ണൂരിൽ ജനജീവിതം നരകതുല്യമാകും. എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് പത്തിന് തുടങ്ങാനിരിക്കെയാണ് സ്വകാര്യ ബസുകൾ പണിമുടക്കിനൊരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് പ്രതിബന്ധമായി പെട്രോൾ പമ്പ് തൊഴിലാളികളും സമരത്തിനിറങ്ങുന്നതാണ് കണ്ണൂരിൽ സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്.

കണ്ണൂർ കോർപ്പറേഷൻ ഭരണമാറ്റം: സുമാ ബാലകൃഷ്ണൻ ബജറ്റിന് ശേഷം രാജി വെക്കും, സീനത്ത് 20ന് ചുമതലയേൽക്കും!!കണ്ണൂർ കോർപ്പറേഷൻ ഭരണമാറ്റം: സുമാ ബാലകൃഷ്ണൻ ബജറ്റിന് ശേഷം രാജി വെക്കും, സീനത്ത് 20ന് ചുമതലയേൽക്കും!!

ബസ് യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാസം 11 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യബസുടമകകളും അനിശ്ചിതകാല ബസ്സ് പണിമുടക്ക് നടത്തുമെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാ ർത്ഥികളുടെ ടിക്കറ്റ്ചാർജ് വർധിപ്പിക്കുക, സ്വകാര്യ ബസുകളിലെതു പോലെ കെഎസ്ആർടിസിയിലും വിദ്യാർത്ഥികൾക്ക് കൺസഷൻ യാത്ര സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

140 കിമീ കൂടുതലുള്ള ബസ് പെർമിറ്റുകൾ പുതുക്കി നൽകാതെ സർക്കാർ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുകയാണെന്ന് ഉടമസ്ഥ സംഘം ഭാരവാഹികൾ ആരോപിച്ചു' ഇക്കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച്ച മുതൽ സമരം പ്രഖ്യാപിച്ചതെന്ന് കണ്ണൂർ ജില്ലാ പ്രൈവറ്റ്ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂരിൽ പറഞ്ഞു. ചെയർമാൻ എം വിവത്സലൻ, വൈസ് ചെയർമാൻ രാജ് കുമാർ കരുവാരത്ത്, പി കെ പവിത്രൻ, ടി എം സുധാകരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൂലി വർധനവ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെപെ​ട്രോ​ൾ പ​മ്പ്, പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ ചൊവ്വാഴ്ച്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പ​ണി​മു​ട​ക്കു​ന്നതെന്ന് ക​ണ്ണൂ​ർ ജില്ലാ ഫ്യൂ​യ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേതാക്കൾ അ​റി​യി​ച്ചു. നേരത്തെ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ 2020 ഫെ​ബ്രു​വ​രി ഏ​ഴി​നു കൊ​ണ്ടു​വ​ന്ന മി​നി​മം കൂ​ലി പോ​ലും ഉ​ട​മ​ക​ൾ അ​നു​വ​ദി​ക്കാ​ത്ത നി​ല​പാ​ടാ​ണു സ്വീ​ക​രി​ക്കു​തെന്ന് നേതാക്കൾ ആരോപിക്കുന്നു.

മൂ​ന്നു​ത​വ​ണ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റും ര​ണ്ടു​ത​വ​ണ ജോ​യി​ന്‍റ് ലേ​ബ​ർ ക​മ്മീ​ഷ​ണ​റും വി​ളി​ച്ച കൗ​ൺ​സി​ലേ​ഷ​നി​ൽ ഇ​ന്ന​ലെ മാ​ത്ര​മാ​ണ് ഉ​ട​മ​ക​ൾ പ​ങ്കെ​ടു​ത്ത​ത്. യൂ​ണി​യ​ൻ മു​ന്നോ​ട്ടു​വ​ച്ച 18,000 എ​ന്ന ഡി​മാ​ൻ​ഡ് ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലും ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. ജോ​യി​ന്‍റ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് കൊ​ണ്ടു​വ​ന്ന മി​നി​മം കൂ​ലി കൊ​ടു​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. അ​തും ഉ​ട​മ​ക​ൾ അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​നു നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്നു പ്ര​സി​ഡ​ന്‍റ് സി ​കെ പി പ​ദ്മ​നാ​ഭ​നും സെ​ക്ര​ട്ട​റി എ ​പ്രേ​മ​രാ​ജ​നും വാർത്താ കുറിപ്പിൽ അറിയിച്ചു.

English summary
Petrol pump and private bus strike in Kannur over wage hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X