Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ പൊലീസ് ലാത്തിചാര്‍ജ്ജ്; പൊലിസ് വേട്ടയാടല്‍ പ്രകോപനമില്ലാതെയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

തലശേരി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് വേട്ടയാടിയതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. വനിതാ പ്രവര്‍ത്തകരുടെ മുടി കുത്തിപ്പിടിച്ചും വസ്ത്രം വലിച്ചു കീറിയും ക്രൂരമായ മര്‍ദ്ദനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

ലാത്തികൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിക്കാനും മുതിര്‍ന്നു. പൊലീസ് ക്രിമിനലുകളെ കയറൂരി വിട്ട് പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താം എന്നാണ് കരുതുന്നതെങ്കില്‍ അത് വിലപ്പോവില്ല. ഭരണകൂട ഭീകരതയ്ക്ക് എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുന്ന് ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന പി ശശിയുടെ ആജ്ഞാനുവര്‍ത്തികളായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ അധ:പതിച്ചിരിക്കുകയാണ്.

kannur

ജനാധിപത്യ രീതിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്ന പ്രവണത വച്ചുപൊറുപ്പിക്കില്ല. കേസും ജയിലും കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. നീതി നിഷേധത്തിനെതിരെ ഇതിലും ശക്തമായ പോരാട്ടം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നല്‍കുമെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

പൊലീസ് ലാത്തി ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹന്‍, ജില്ലാ സെക്രട്ടറി ജീന ഷൈജു, റിയ നാരായണന്‍, സനൂബ് കുന്നോത്ത് പറമ്പ്, പ്രകീര്‍ത്ത് മുണ്ടേരി തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വി എ നാരായണന്‍, സജീവ് മാറോളി, എംപി അരവിന്ദാക്ഷന്‍, കെപി സാജു, അഡ്വ.സി ടി സജിത്ത്, എംസി അതുല്‍ തുടങ്ങിയ നേതാക്കള്‍ തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+