സ്വര്‍ണം താഴ്ന്നു; സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം, ഇന്നത്തെ പവന്‍-ഗ്രാം വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നു വരികയായിരുന്നു. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക നിലനില്‍ക്കെയാണ് ഇന്ന് പവന്‍-ഗ്രാം വില ഇടിഞ്ഞത്. അമേരിക്കന്‍ പലിശ നിരക്ക് തീരുമാനങ്ങളും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യവുമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം.
ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക ഉയരുകയാണ്. 101.38 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപയുടെ മൂല്യം 94.32 ആയി. ഇതെല്ലാം കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ വ്യാപാരികള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 85 രൂപയും.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13110 രൂപയും പവന് 104880 രൂപയുമണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10775 രൂപയും പവന് 86200 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 8395 രൂപയും പവന് 67160 രൂപയും നല്‍കണം. അതേസമയം, 9 കാരറ്റ് ഗ്രാമിന് 5415 രൂപയും പവന് 43320 രൂപയുമാണ് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 240 രൂപയാണ് പത്ത് ഗ്രാമിന് 2400 രൂപ നല്‍കണം.
യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുമാണ് സ്വര്‍ണ വിലയെ താഴേക്ക് നയിച്ചത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് സ്‌പോട്ട് ഗോള്‍ഡ് വില 0.5 ശതമാനം ഇടിഞ്ഞ് 4,067 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകളിലും ഈ ഇടിവ് പ്രതിഫലിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ ഡെലിവറി ചെയ്യേണ്ട യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകളുടെ നിരക്ക് 0.4 ശതമാനം കുറഞ്ഞ് 4,081.20 ഡോളറായി.
സ്വര്‍ണവിലയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍
യുഎസിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി നാല് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധികളെത്തുടര്‍ന്ന് ഇന്ധനവില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പത്തിന് കാരണം. ഈ സാഹചര്യത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്കുകള്‍ മൂന്ന് തവണയെങ്കിലും ഉയര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സ്വര്‍ണം ഒഴിവാക്കി ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയാന്‍ ഇത് നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോള വിപണിയിലുണ്ടായ സ്വര്‍ണവിലയിലെ ഇടിവ് ഇന്ത്യന്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കി. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ആദ്യമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് പ്രീമിയം നിരക്ക് ഈടാക്കാന്‍ ഇത് വഴിയൊരുക്കി.
ആഗോള തലത്തിലെ വിലയിലെ നേരിയ കുറവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വാങ്ങല്‍ പ്രവണത വര്‍ദ്ധിപ്പിച്ചപ്പോള്‍, ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ചൈനയില്‍ ഇപ്പോഴും ഡിമാന്‍ഡ് മന്ദഗതിയിലാണ്. എങ്കിലും വിലയിലെ കുറവ് റീട്ടെയില്‍ വിപണിക്ക് പുതിയ പ്രത്യാശ നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളുടെ പുരോഗതിയും ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങളും സ്വര്‍ണവില നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ ഘടകങ്ങളായി തുടരും.















Click it and Unblock the Notifications