• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്തുപറമ്പില്‍ ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡ്: എട്ടേമുക്കാല്‍ ലക്ഷവുമായി 28 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കണ്ണൂര്‍: ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ് ലക്ഷങ്ങളുമായി വന്‍ ചൂതാട്ട സംഘം പിടിയില്‍. കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ പറമ്പില്‍ ടെന്റ് കെട്ടി പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന 28 അംഗ സംഘത്തെയാണ് കൂത്തുപറമ്പ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനനും സംഘവും പിടികൂടിയത്.

പയ്യന്നൂര്‍ കോത്തായിമുക്ക് സ്വദേശി സത്യശീലന്‍, നാദാപുരം സ്വദേശികളായ രാജന്‍, മന ജ് ഒഞ്ചിയത്തെ സനോജ്, തില്ലങ്കേരിയിലെ അജേഷ് ,അശ്വിന്‍, ബജേഷ്, എടയന്നുരി ലെ അഷറഫ്, സലീം, മട്ടന്നൂരിലെ പ്രസാദ് ചെമ്പേരി യിലെ ജോയി, വേങ്ങാട് സ്വദേശി മുസ്തഫ, വടകര സ്വദേശി അബ്ദുള്‍ നാസര്‍, പൊറോറയിലെ ഉണ്ണികൃഷ്ണന്‍, കക്കട്ടില്‍ സ്വദേശി ബാബു, പത്തായ കുന്നിലെ സനേഷ്, സിനോജ്, ജയന്‍,കൊട്ടിയൂരിലെ സജേഷ്, കൂടാളിയിലെ അനൂപ്, ജെയസ് രാജ് കൂത്തുപറമ്പ് ,പുറവങ്കരയിലെ സുരേഷ് ബാബു, ചമ്പാട് സ്വദേശി സുബിന്‍, മൂന്നാംപീടികയിലെ അബ്ദുള്‍ റഹീം, മട്ടന്നൂരിലെ ഷക്കീര്‍, ഇരിക്കൂരിലെ നവാസ്, ആലക്കോട് സ്വദേശി മനോജ്, പന്തക്കല്‍ സ്വദേശി സുജേഷ് എന്നിവരാണ് അറസ്റ്റിലായത് .

ഞായറാഴ്ച്ച ഏഴ് മണിയോടെയാണ് ചീട്ടുകളി സംഘം പോലീസ് പിടിയിലായത് കളിസ്ഥലത്ത് നിന്ന് 8,76,370 രൂപയും പോലീസ് കണ്ടെടുത്തു.പോലീസ് റെയ്ഡില്‍ എസ്.ഐ.സെയ്ഫുള്ള, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജിത്ത്, ലിജു, ഷൈജേഷ്, ബിജില്‍, രാജേഷ്.മഹേഷ് ,റോഷി ,പ്രശോഭ്, രഞ്ജിത് എന്നിവരും ഉണ്ടായിരുന്നുജനവാസം കുറഞ്ഞ പ്രദേശത്ത് പൊലിസിനെ വെല്ലുന്ന സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് ചൂതാട്ടമാഫിയ വിലസിയിരുന് നത്. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടമാണ് ഇവിടെ നടന്നു വന്നിരുന്നത്. ഇവിടെ ചൂതാട്ടത്തിനെത്തുന്നവര്‍ക്ക് മാഫിയ സംഘം പ്രത്യേക രഹസ്യകേന്ദ്രത്തിലെത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അവിടെ നിന്നും വാഹനങ്ങളില്‍ ഇവിടേക്ക് രഹസ്യമായി എത്തിക്കുകയുമാണ് പതിവെന്ന് പൊലിസ് പറഞ്ഞു.

ഇത്തരം ചൂതാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നേരത്തെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതി യായവരും ക്വട്ടേഷന്‍ സംഘങ്ങളുമാണെന്ന സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ ചൂതാട്ടത്തിനായി എത്തുന്നവരില്‍ ഭൂരിഭാഗവും ബ്‌ളേഡ് പലിശയ്ക്കു പണം നല്‍കുന്ന വട്ടിപലിശക്കാരാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പുറമേ നിന്നും എത്തുന്നവരെ തടയുന്നതിനായും നിരീക്ഷിക്കുന്നതിനായും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ വഴി സന്ദേശം അയക്കുന്നതിന് പ്രത്യേ ക നിരീക്ഷകരെ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ചൂതാട്ടത്തിനായി എത്തിയ വ്യാജേനെ മഫ്ടിയിലെത്തിയ പൊലിസ് സംഘത്തെ സാഹസികമായി പിടികൂടുകയായിരുന്നു. ഇതിനിടെ ചൂതാട്ടമാഫിയക്ക് നേതൃത്വം നല്‍കിയ തലവന്‍ ഓടിരക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. പിടിയിലായവരെയും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി.

Recommended Video

cmsvideo
  കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral
  English summary
  Raid on gambling den in Koothuparamba: 28 people arrested with 8.34 lakhs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X