ഭരണ-പ്രതിപക്ഷ കക്ഷികള്‍ മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്നു: ന്യൂനപക്ഷമോര്‍ച്ച
കണ്ണൂര്‍: കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ മദ്യ, മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ അരുണ്‍ തോമസ്. വര്‍ദ്ദിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിമെതിരെ ന്യൂനപക്ഷ മോര്‍ച്ച കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നില്‍ മതിമറന്നുറങ്ങുന്ന കേരളത്തെയാണ് നാം ഇന്ന് കാണുന്നത്. ഈ സാഹചര്യത്തെ നാം ഒരു പാട് ഭയക്കണം. കേരളം മയക്കുമരുന്ന് ലോബിയുടെ കൈകളില്‍ അമര്‍ന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഏതു തരത്തില്‍ ആരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നമുക്ക് വ്യക്തമാണ്.

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഉത്തരവാദത്തിലുള്ളവരുടെ ബന്ധുക്കള്‍ തന്നെ സ്വര്‍ണ്ണക്കടത്തും അതേ പോലെ തന്നെ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്ത് മുന്നോട്ട് പോവുകയാണ്. ഈ നാട് മദ്യമാഫിയക്കും മയക്കുമരുന്ന് മാഫിയയ്ക്കുമൊപ്പമാണ്. ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം മാഫിയകളെ കൈകാര്യം ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളായി യുവത്വം തെരുവിലേക്ക് വലിച്ചെറിയപ്പെടുകയാണ്. വളരെ പ്രതീക്ഷയോടെയാണ് രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നത്. എന്നാല്‍ അവരുടെ ജീവിതം ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് നാം പരിശോധിക്കണം.
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
ഭരണാധികാരികളുടെ അനുകൂലമായ നിലപാടുകള്‍ കൊണ്ടാണ് മയക്കുമരുന്ന് മാഫിയകള്‍ ഇവിടെ തഴച്ച് വളരുന്നത്. ഒരുകാലത്ത് കേരളത്തിലെ ഡിവൈഎഫ്ഐയുടെ മുഖമായിരുന്ന ഒരു ചെറുപ്പക്കാരന്‍ ഒന്നര വര്‍ഷത്തോളമാണ് പരപ്പന അഗ്രഹാര ജെയിലില്‍ കഴിഞ്ഞത്. ഇത് കേരളം ചര്‍ച്ച ചെയ്തതാണ്. ഇതര സംസ്ഥാനങ്ഹളില്‍ നിന്ന് മയക്കുമരുനന് കടത്തിക്കൊണ്ട് വരുമ്പോള്‍ ആവശ്യമായ പരിശോധന നടക്കുന്നില്ല.
ഇത്തരം മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണോ മാഫിയകള്‍ക്കൊപ്പമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് വര്‍ദ്ദിച്ച് വരുന്ന പോക്സോ കേസുകള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കും പിന്നില്‍ ഒരു പരിധി വരം മയക്കുമരുന്നിനടിമകളായി സ്ഥലകാല ബോധം നഷ്ടപ്പെട്ട ഒരു വിഭാഗമാണെന്ന് നാം സംശയിക്കണം. ഇത്തരം കേസില്‍ പ്രതികളാകുന്നവരുടെ സാഹചര്യം പരിശോധിക്കപ്പെടുന്നില്ല. യുവതലമുറയെ മുച്ചൂടും നശിപ്പിക്കുന്ന നിലയിലേക്ക് മാഫിയാ സംഘങ്ങള്‍ വളര്‍ന്ന് വന്നു. മദ്യത്തെയും ലോട്ടറിയെയും ആശ്രയിച്ച് മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ മയക്കുമരുന്നിനെതിരെ ഡിവൈഎഫ്ഐ രംഗത്തിറങ്ങുമ്പോള്‍ മാഫിയകളെ സംരക്ഷിക്കാനാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മനുതോമസ് പറഞ്ഞു.
ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് എ വണ്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, ഷിബു ജോര്‍ജ്ജ്, ലൂയിസ് ജസ്റ്റിന്‍, മുംതാസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. ബെന്നി അഗസ്റ്റിന്‍ സ്വാഗതവും ബേബി കൊരണ്ടിച്ചവേലില്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications