Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂർ കോട്ടയിളകുമോ; 15-മുതല്‍ 20 സീറ്റില്‍ വരെ പ്രതീക്ഷയുമായി യുഡിഎഫ്, നടക്കില്ലെന്ന് സിപിഎം

കണ്ണൂർ: ഇടതിന്റെ മട്ടന്നൂർ കോട്ട പൊളിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് യു ഡി എഫും. നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇരുപക്ഷത്തും പ്രതീക്ഷകള്‍ക്കും അവകാശ വാദങ്ങള്‍ക്കും കുറവൊന്നും ഇല്ല. മട്ടന്നൂരില്‍ ഭരണം പിടിക്കാമെന്നത് യു ഡി എഫിന്റെ ദിവാസ്വപ്നം മാത്രമാണെന്നാണ് എല്‍ ഡി എഫ് അവകാശപ്പെടുന്നത്.

'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍റെ നായിക

അതേസമയം കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച പ്രകടനം യു ഡി എഫ് കാഴ്ച വെക്കുമെന്ന് അവരും അവകാശപ്പെടുന്നു. വോട്ട് വർധിപ്പിച്ച് വീര്യം കാട്ടാനാണ് ബി ജെ പിയുടെ ലക്ഷ്യം. ഓഗസ്റ്റ് 20 നാണ് തിരഞ്ഞെടുപ്പ്.

1997 ലാണ് മട്ടന്നൂർ നഗരസഭ രൂപീകൃതമാവുന്നത്

1997 ലാണ് മട്ടന്നൂർ നഗരസഭ രൂപീകൃതമാവുന്നത്. അതിന് ശേഷം മുതലിങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തിലെത്തി. കഴിഞ്ഞ തവണ 35 ല്‍ 28 സീറ്റായിരുന്നു എല്‍ ഡി എഫ് കരസ്ഥമാക്കിയത്. ശേഷിച്ച 7 സീറ്റുകള്‍ കൊണ്ട് മാത്രം തൃപ്തിയടയേണ്ടി വന്നു യു ഡി എഫിന്. ഇത്തവണ 15 ലേറെ സീറ്റ് ഉറപ്പെന്നാണ് യുഡിഎഫ് അവകാശവാദം. അത് 20 ആയി അധികാരം കൂടെ പോരുന്ന തരത്തിലായാലും അത്ഭുതപ്പെടാനില്ലെന്നും അവർ പറയുന്നു.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കി കൊണ്ട് വമ്പന്‍ പ്രചാരണ പരിപാടികളിലേക്ക് യു ഡി എഫ് കടന്നത്. കെ പി സി സി നേതൃത്വം തന്നെ സർവ്വ സന്നാഹങ്ങളുമായി മട്ടന്നൂരിലുണ്ട്. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയത് യു ഡി എഫിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്. പ്രചരണ രംഗത്തും അണികളില്‍ ആവേശം ശ്കതമാണെന്നും ഇത് വോട്ടായി മാറുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

പതിവ് ശൈലിയില്‍ വീടുകയറിയും പ്രവർത്തകരെ നേരിട്ടു

അതേസമയം, പതിവ് ശൈലിയില്‍ വീടുകയറിയും പ്രവർത്തകരെ നേരിട്ടു കണ്ടും വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഇടതു സ്ഥാനാർത്ഥികൾ. കുടുംബ യോഗങ്ങള്‍ക്കാണ് എല്‍ ഡി എഫ് പ്രധാന്യം നല്‍കുന്നത്. മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബി ജെ പിയും മത്സര രംഗത്തുണ്ട്. 2020ൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല.

1991 ലെ ഇടത് ഭരണ കാലത്തായിരുന്നു മട്ടന്നൂരിനെ

1991 ലെ ഇടത് ഭരണ കാലത്തായിരുന്നു മട്ടന്നൂരിനെ നഗരസഭയായി ഉയർത്തിയത്. എന്നാല്‍ അതേവർഷം തന്നെ അധികാരം മാറി വന്ന യു ഡി എഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. സർക്കാർ നീക്കത്തിനെതിരെ എല്‍ ഡി എഫ് ഹൈക്കോടതിയെ സമീപിക്കുകയും 1992 ല്‍ മട്ടന്നൂരിന്റെ നഗരസഭ പദവി തിരിച്ച് പിടിക്കുകയുമായിരുന്നു. എന്നാല്‍ സർക്കാർ നിസ്സഹകരണം മൂലം നഗരസഭയായി പ്രവർത്തിക്കാന്‍ സാധിച്ചിരുന്നില്ല.

സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം

സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെയാണ് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ തവണ സി പി എം 25, സി പി ഐ, ഐ എൻ എൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. യു ഡി എഫില്‍ കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു എന്നതും കഴിഞ്ഞ തവണത്തെ ശ്രദ്ധേയമായ പ്രകടനമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+