കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഊര്‍പ്പള്ളി മഴയുത്സവം: ഫുട്ബോള്‍ പോരില്‍ പൊലീസ് ടീമിന് മിന്നും ജയം

Google Oneindia Malayalam News

കൂത്തുപറമ്പ്: ചെളിവെള്ളം കെട്ടിക്കിടക്കുന്ന വയലില്‍ സിസര്‍കട്ടും ബൈസിക്കിള്‍ കിക്കുമായി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം സി കെ വിനീത് നിറഞ്ഞാടിയപ്പോള്‍ ഫുട്ബോള്‍ മത്സരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തോറ്റ് മടങ്ങി. ഊര്‍പ്പള്ളി മഴ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോളിലാണ് പൊലിസ് ടീമിന് വേണ്ടി ഹാട്രിക് നേടി വിനീത് ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ചത്.

GFD

തുരത്താന്‍ വന്ന വനപാലകരെ പേടിപ്പിച്ച് മരത്തില്‍ കയറ്റി; 11 മണിക്കൂറിന് ശേഷം കാട് കയറി കാട്ടാനകള്‍തുരത്താന്‍ വന്ന വനപാലകരെ പേടിപ്പിച്ച് മരത്തില്‍ കയറ്റി; 11 മണിക്കൂറിന് ശേഷം കാട് കയറി കാട്ടാനകള്‍

തിങ്ങിക്കൂടിയ നൂറുകണക്കിന് ആളുകളുടെ മനസ്സില്‍ ആവേശ തിരയിളക്കം സൃഷ്ടിച്ച ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ, എന്‍ പി പ്രദീപ്, മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വയും തകര്‍ത്തടിച്ചു. പ്രതിരോധവുമായി മാധ്യമപ്രവര്‍ത്തകരും കളത്തില്‍ ഇറങ്ങിയതോടെ മത്സരം ആവേശ കൊടുമുടിയിലെത്തി.

'ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ'; രാഹുലിന്റെ യാത്രയില്‍ ലീഗ് കൊടിയില്ലെന്ന് പറയുന്നവരോട് തഹ്ലിയ'ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ'; രാഹുലിന്റെ യാത്രയില്‍ ലീഗ് കൊടിയില്ലെന്ന് പറയുന്നവരോട് തഹ്ലിയ

ജയന്‍ കല്യാശ്ശേരിയും മുഹമ്മദ് നൗഫലും ധനിത് ലാലും അടക്കമുള്ളവര്‍ നിറഞ്ഞാടിയപ്പോള്‍ രണ്ട് ഗോള്‍ മടക്കി (4-2) പരാജയത്തിന് ഭാരം കുറച്ചു. പൊലിസ് ടീമിന് വേണ്ടി മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ സി കെ വിനീത്, മുഹമ്മദ് റാഫി, റീനോ ആന്റോ, എന്‍ പി പ്രദീപ്, മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വ,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത് പാട്യം,പാനൂര്‍ സി ഐ എം പി ആസാദ്, കൂത്തുപറമ്പ് സി ഐ ശ്രീജിത്ത് കോടെരി, കൂത്തുപറമ്പ് എസ് ഐ കെ ടി സന്ദീപ്, എസ് ഐ വി വി ദീപ്തി, പോലീസുകാരായ രാജേഷ് കുണ്ടന്‍ചാലില്‍, ഷൈജേഷ്, വിജിത്, ഹാഷിം, രാജേഷ്, പ്രശോബ്, തുടങ്ങിയവര്‍ കളത്തില്‍ ഇറങ്ങി.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് നൗഫല്‍, ധനിത് ലാല്‍, ജയന്‍ കല്യാശ്ശേരി, ധനേഷ്, സൈഫുള്ള, ജിഷ്ണു, ഷാക്കിര്‍, അര്‍ജുന്‍, വിഷ്ണു, വൈശാഖ്, രാജേഷ്, മുനിവര്‍ മൂസ തുടങ്ങിയവരും കളത്തിലിറങ്ങി. മഴയുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ചന്ദ്രന്‍ അധ്യക്ഷനായി.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, കണ്ണൂര്‍ ട്രാക്ക് ചെയര്‍മാന്‍, സി രഘുനാഥ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, വാര്‍ഡ് മെമ്പര്‍ അനുരൂപ, സി ഐ കെ വി പ്രമോദ്,കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, എന്‍ പി താഹിര്‍ ഹാജി, മനോജ് പൊയിലൂര്‍, സേവ് ഊര്‍പ്പള്ളി പ്രസിഡന്റ് കെ പി ജയേഷ്, ഷമീര്‍ ഊര്‍പ്പള്ളി, എന്‍ അബ്ദുള്‍ ഖാദര്‍, എന്‍ സുലൈമാന്‍, സി പി രജീഷ്,തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും പോലീസിന്റെയും കമ്പവലി മത്സരവും നടന്നു. റംഷി പട്ടുവത്തിന്റെ നാടന്‍ പാട്ട് മഴയുത്സവത്തിന് കൊഴുപ്പേകി.

English summary
Urpally rain festival: The police team won the football match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X