സന്തോഷ്‌ട്രോഫിയില്‍ കേരളത്തിന്റെ ഗോള്‍വലകാക്കാന്‍ കണ്ണൂരിന്റെ ഗോളി
കണ്ണൂര്‍: കണ്ണൂരിലെ കാല്‍പന്ത് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മിഥുന്റെ നായകസ്ഥാനം. തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാട് സ്വദേശിയായ മിഥുന്റെ നായക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് കണ്ണൂരിലെ ഫുട്‌ബോള്‍ പ്രേമികള്‍. സബ് ഇന്‍സ്‌പെക്ടറും ജില്ലാ പോലിസ് ടീം അംഗവുമായ മുഴപ്പിലങ്ങാട് കൂര്‍മ്പക്കാവിനു സമീപത്തെ മയൂരില്‍ വി മുരളിയുടെയും അധ്യാപികയായ മഹിജയുടെയും മൂത്തമകനാണ് മിഥുന്‍.
കുട്ടിക്കാലം തൊട്ടുമുതല്‍ ഫുട്‌ബോള്‍ കമ്പക്കാരനായ മിഥുന്‍ മുഴപ്പിലങ്ങാട് എച്ച് എസ് എസില്‍ നിന്നു പഠിക്കുന്ന കാലത്ത് സ്‌കൂള്‍ ടീമിലും തുടര്‍ന്ന് കണ്ണൂര്‍ എസ് എന്‍ കോളജില്‍ എത്തിയപ്പോള്‍ ടീമില്‍ മികച്ച ഗോള്‍കീപ്പറായിരുന്നു.

കണ്ണുര്‍ സര്‍വകലാശാല ടീമിനു വേണ്ടിയും ജഴ്‌സിയണിഞ്ഞിരുന്നു. 2014 മുതല്‍ കേരളത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2017 വര്‍ഷം നടന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ മത്സരത്തില്‍ മികച്ച ഗോള്‍കീപ്പറായി തിളങ്ങുകയായിരുന്നു. കേരളം വിജയിച്ചതില്‍ മുഖ്യപങ്ക് മിഥുന്‍ വഹിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ വച്ച് നടന്ന മത്സരത്തില്‍ ബംഗാള്‍ ടീമിനെ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് കേരളം പരാജയപ്പെടുത്തിയത്. കണ്ണൂരില്‍ വിവിധ ക്ലബുകള്‍ക്കായി ഗോള്‍വലയം കാത്ത മിഥുന്‍ ഇപ്പോള്‍ തിരുവനന്തപുരം എസ്ബിഐ ടീം അംഗമാണ്.












Click it and Unblock the Notifications