കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേവലം ഒരു ആശുപത്രി തിരഞ്ഞെടുപ്പല്ല; തലശ്ശേരിയിലെ ആവേശത്തിന് പിന്നില്‍ കാരണം നിരവധി

Google Oneindia Malayalam News

കണ്ണൂർ: കേവലമൊരു സഹകരണ ആശുപത്രി തിരഞ്ഞെടുപ്പാണെങ്കിലും തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം നേടിയെടുക്കാന്‍ കഴിഞ്ഞ വിജയം കോണ്‍ഗ്രസിന് പ്രത്യേകിച്ച്, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വലിയ ഊർജ്ജമാണ് നല്‍കുന്നത്. കെ പി സി സിയില്‍ നിന്നും പാർട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെങ്കിലും തലശ്ശേരി ഇന്ദിരാഗന്ധി സഹകരണ ആശുപത്രി ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരനെ തോല്‍പ്പിക്കുക എന്നുള്ളത് അത്ര എളുപ്പം സാധ്യമാവുന്ന കാര്യമായിരുന്നില്ല.

എന്നാല്‍ കൃത്യമായ ആശൂത്രണത്തിലൂടെ വിജയം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിന് സാധിച്ചു. എല്ലാത്തിനും നേതൃത്വം നല്‍കി കെ സുധാകരനും മറ്റ് നേതാക്കളും തലശ്ശേരിയില്‍ തമ്പടിച്ചു.

സൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകംസൗദി കിരീടവകാശി ഖത്തറിലേക്ക്; 5 ഗള്‍ഫ് രാജ്യങ്ങളിലും വന്‍ ഒരുക്കം... ജിസിസി ഉച്ചകോടി നിര്‍ണായകം

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ആശുപത്രി തിരഞ്ഞെടുപ്പില്‍

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ആശുപത്രി തിരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്നായിരുന്നു മമ്പറം ദിവാകരന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വലിയ അവകാശവാദങ്ങളും അദ്ദേഹം നടത്തിയിരുന്നു. കോണ്‍ഗ്രസ് പാനല്‍ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ രാജിവെക്കേണ്ടി വരും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രസ്താവന.

ഇത് കിടിലന്‍ സ്റ്റൈലന്‍, ഏറ്റെടുത്ത് ആരാധാകർ: ആര്യയുടെ പുതിയ ചിത്രം വൈറല്‍

എന്നാല്‍ ഒരു ആശങ്കയ്ക്കും ഇടവരുത്താത്ത രീതിയില്‍ ആശുപത്രി ഭരണം

എന്നാല്‍ ഒരു ആശങ്കയ്ക്കും ഇടവരുത്താത്ത രീതിയില്‍ ആശുപത്രി ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. സുധാകരന്‍ ലക്ഷ്യം വെക്കുന്ന കേഡർ സംവിധാനത്തിന്റെ തുടക്കം കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. സാധാരണ സി പി എം ഉള്‍പ്പടേയുള്ള സംഘടനകള്‍ പിന്തുടരുന്ന തന്ത്രപൂർവ്വമായ സംഘാടനമായിരുന്നു തലശ്ശേരിയില്‍ കോണ്‍ഗ്രസ് പുറത്തെടുത്തത്.

തിരഞ്ഞെടുപ്പിന് വോട്ടർമാരെ കൊണ്ട് വരുന്നത് മുതല്‍ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പിന് വോട്ടർമാരെ കൊണ്ട് വരുന്നത് മുതല്‍ കോണ്‍ഗ്രസ് കൃത്യമായ ആസൂത്രണം നടത്തി. മണ്ഡലം കമ്മിറ്റികൾ ഇതിനായി എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. തളരാതെ മണിക്കൂറുകൾ വോട്ടർമാരെ വരിനിർത്തുകയും അവർക്ക് വേണ്ട സഹായങ്ങള്‍ വേണ്ട രീതിയില്‍ അതാത് സമയങ്ങളില്‍ എത്തിച്ച് നല്‍കുകയും ചെയ്തു.

ഒരുമണ്ഡലം പ്രസിഡന്റിനെ മണിക്കൂറുകൾക്കകം ഡി സി സി പുറത്താക്കുകയും ചെയ്തു.

മമ്പറം ദിവാകരനെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ ചില എതിരഭിപ്രായങ്ങളുണ്ടെങ്കിലും അച്ചടക്കനടപടിയെന്ന നിലയില്‍ പൊതുവെ ആ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു. ഞായറാഴ്ച ബൂത്തിനുമുന്നിൽ ഒൗദ്യോഗിക നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ഒരുമണ്ഡലം പ്രസിഡന്റിനെ മണിക്കൂറുകൾക്കകം ഡി സി സി പുറത്താക്കുകയും ചെയ്തു.

ഫലം വന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന്

ഫലം വന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന് വിജയിക്കാന്‍ സാധിച്ചു. 'ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം'- എന്നായിരുന്നു വിജയ വാർത്തയ്ക്ക് പിന്നാലെ കെ സുധാകരന്‍ പ്രതികരിച്ചത്.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ
കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ''ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.'' ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Veena George's warning to Kerala after Omicron's warning | Oneindia Malayalam

English summary
victory at Indira Gandhi Hospital in Thalassery is a new impetus for the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X