വയനാട് - കണ്ണൂർ വിമാന താവള റോഡിന് അനുമതിയായി : തറക്കല്ലിടൽ സെപ്തംബറിൽ
പേരാവൂർ കണ്ണൂർ - വയനാട് ജില്ലയിലെ മലയോര മേഖലയിൽ ഗതാഗതരംഗത്തും വികസനത്തിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന വയനാട് - കണ്ണൂർ വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. സണ്ണി ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത പേരാവൂർ മണ്ഡലത്തിലെ മാരാമത്ത് റോഡുകളുടെ അവലോകന യോഗത്തിൽ പൊതുമരാമത്ത് അധികൃതരാണ് വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി അറിയിച്ചത്.
റോഡിന്റെ അതിർത്തി നിർണയിക്കുന്നതിനായുള്ള കല്ലിടൽ പ്രവൃത്തി സെപ്റ്റംബർ പകുതിയോടെ ആരംഭിക്കും. ഇതിനുശേഷമാണ് റോഡ് നിർമാണം തുടങ്ങുക. മാനന്തവാടിയിൽ നിന്ന് ബോയ്സ് ടൗൺ വരെ 12 കിലോമീറ്റർ ദൂരം വയനാട് ജില്ല മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി പ്രവൃത്തി തുടങ്ങി. 100 കോടി ചെലവിലാണ് നിർമാണം.

നടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്ണായക ദിനം
രണ്ടാം റീച്ചിൽ ബോയ്സ് ടൗൺ മുതൽ അമ്പായത്തോട് വരെ ആറു കിലോമീറ്റർ മലയോര ഹൈവേ പദ്ധതിയിൽ തന്നെപ്പെടുത്തി കണ്ണൂർ ജില്ലാ വിഭാഗത്തിന്റെ കീഴിലും പ്രവൃത്തി നടത്തും. 35 കോടിയുടെ പ്രവൃത്തിക്ക് ഉടൻ ഭരണാനുമതി ലഭിക്കും. ഏഴു മീറ്റർ വീതിയിൽ ടാറിംഗും ബാക്കി കോൺക്രീറ്റും നടത്തും.
അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കാൻ 1700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 900 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനുമായി വകയിരുത്തും. 800 കോടി രൂപ റോഡ് നിർമാണത്തിനായി ചെലവഴിക്കും. 24 മീറ്റർ വീതിയിലാണ് റോഡ്.
റോണ്സണ് എന്താ സെമിത്തേരിയയില്!! സെമിത്തേരിയയില് നിന്ന് ചിത്രങ്ങളുമായി താരം
18 മീറ്റർ ടാറിംഗും ഉണ്ടാകും. കേളകം -പേരാവൂർ -മാലൂർ ടൗണുകൾക്ക് സമാന്തരമായി ബൈപാസും നിർമിച്ചായിരിക്കും വയനാട്- കണ്ണൂർ വിമാനത്താവള പാത കടന്നുപോകുക.വള്ളിത്തോട് -മണത്തണ മലയോര ഹൈവേ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തിക്ക് ഇരിക്കൂർ കൺസഷനുമായി കരാർ ഉറപ്പിച്ചു.
25 കിലോമീറ്റർ ദൂരം 57 കോടിക്കാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കും. അയ്യപ്പൻകാവ് -ഹാജി റോഡ് രണ്ടര കിലോമീറ്റർ ദൂരം അഞ്ചുകോടി മുടക്കി നടത്തുന്ന പ്രവൃത്തി ആരംഭിച്ചു. കേളകം -അടയ്ക്കാത്തോട് റോഡ് മൂന്നുകോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ വിളിച്ചു.
ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മൂന്നുകോടി ചെലവഴിച്ചുള്ള പുന്നാട് -മീത്തലെ പുന്നാട് മൂന്ന് കിലോമീറ്റർ റോഡ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. മേഖലയിലെ 25 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി ഒരു വർഷത്തേക്ക് നടത്തുന്നതിന് 155 ലക്ഷം രൂപ അനുവദിച്ചു. റോഡരിറ്റിൽ
അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കാത്തതും കെഎസ്ടിപി റോഡുകളുടെ ഓവുചാൽ കാര്യക്ഷമമല്ലാത്തതും പേരാവൂർ ടൗണിൽ നടപ്പാതയുടെ സ്ലാബുകൾ പൊട്ടി ആളുകൾ വീഴുന്നതിനുമെതിരേയോഗത്തിൽ പരാതിഉയർന്നു.
Recommended Video
എംഎൽഎയ്ക്കു പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായുധൻ, കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാൽ, ആന്റണീസ് സെബാസ്റ്റ്യൻ, സി.ടി. അനീഷ്, റോയ് നമ്പുടാകം, കെ.പി. രാജേഷ്, പി.രജനി, കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, വി. ഗീത, എൻജിനിയർമാരായ എം. ജഗദീഷ്, ഷാജി തയ്യിൽ, ഷിബു കൃഷ്ണരാജ്, പി. സജിത്ത്, കെ. ആശിഷ് കുമാർ, ജി.എസ്. ജ്യോതി, കെ.പി. പ്രദീപൻ, കെ.എം. ഹരീന്ദ്രൻ, പി.വി. പ്രസാദ്, റസിനാൽ അലി, പഞ്ചായത്ത് സെക്രട്ടറിമാരായ ടി.ഡി. തോമസ്, വി. രാമചന്ദ്രൻ, രമേഷ് ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications