കാസർഗോഡ് 11 ദിവസത്തിനിടെ നായയുടെ കടിയേറ്റത് 220 പേർക്ക്
കാസർഗോഡ്: ജില്ലയിൽ കഴിഞ്ഞ 11 ദിവസത്തിടിയിൽ നായയുടെ കടിയേറ്റത് 220 പേർക്ക്. ഇതോടെ ജില്ലയിൽ ഈ വർഷം ഇതുവരെ നായയുടെ കടിയേറ്റ് ചികികത്സ തേടിയവരുടെ എണ്ണം 4328 ആയി. 15 വയസിൽ താഴെയുള്ള കുട്ടികളാണ് കടിയേറ്റവരിൽ ഏറെയും.
ജനവരിയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടിയേറ്റവരുടെ എണ്ണം 500 ന് മുകളിലാണ്. ചികിത്സ തേടിയവരിൽ പലരും തലക്കും കൈയ്ക്കും കടിയേറ്റവരാണ്. ഇതിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും കുറവല്ല.

ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ടൗണിൽ ഓണത്തിരിക്കിനിടയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് ചിലർ ചികിത്സ തേടിയിരുന്നു. തെരുവ് നായ്ക്കൾ പെരുകുന്ന സാഹചര്യത്തിൽ വ്യാപക ബോധവത്കരണ പരിപാടികൾ ജില്ലയിൽ നടത്തുന്നുണ്ട്. അതേസമയം തെരുവ് നായ ആക്രമണം സ്ഥിരം സംഭവം ആകുമ്പോഴും ചില മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നായ കടിച്ചാൽ ആന്റി റാബിസ് സിറമാണ് നൽകുക. ഇതിന് വില കൂടുതലാണ്. ചിലർക്ക് ഇവ കുത്തിവെയ്ക്കുമ്പോൾ അലർജി ഉള്ളതിനാൽ വില കൂടിയ മരുന്നാണ് ഉപയോഗിക്കുക. ഈ മരുന്ന് ജില്ലയില്ല. പരിയാരം മെഡിക്കൽ കോളേജിലാണ് മരുന്ന് ലഭിക്കുക. ഇവയ്ക്ക് തന്നെ വലിയ തുകയാണ് നൽകേണ്ടത്.
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ
നായ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
· പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം
· കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
· എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക
· മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ ഡി ആര്‍ വി ) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
· കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം
· കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം
· വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക
· വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക
· മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്
· പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.












Click it and Unblock the Notifications