രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം; ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം
കാസർഗോഡ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന ഭരണകുടത്തിന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം. രക്ഷിതാക്കളെക്കൊണ്ട് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലത്തിനെതിരെയാണ ്പ്രതിഷേധം ഉയരുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണം എന്നാണ് ഭരണകുടം ആവശ്യപ്പെട്ടിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലാ ഭരണകൂടമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത് .ജില്ലയിലെ സ്വീപ്പ് കോര്‍കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി. ഒപ്പു വച്ച സത്യവാങ്മൂലം പ്രധാന അധ്യാപകന്‍ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസര്‍മാരെ ഏല്‍പ്പിക്കണമെന്നാണ് ഔദ്യോഗിക നിര്‍ദേശം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നതാണ് സത്യവാങ്മൂലം. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം.
26ന് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അതേസമയം നിർദ്ദേശത്തിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. വോട്ട് ചെയ്യുകയെന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും പൗരൻമാരെ ഇതിന് നിർബന്ധിക്കാൻ ആകില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications