കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടം പതിയിരിക്കുന്ന ബദിയടുക്ക ടൗൺ; ഗതാഗത നിയന്ത്രണത്തിന് യാതൊരു സംവിധാനവുമില്ല, നാട്ടുകാരുടെ ആവശ്യത്തിന് പുല്ലുവില!

  • By Desk
Google Oneindia Malayalam News

ബദിയടുക്ക: ടൗണിൽ ഗതാഗത നിയന്ത്രത്തിനായി യാതൊരു സംവിധാനവും ഇല്ലാത്തതിനാൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയങ്ങളിൽ പോലും ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പോലീസുകാരൻ പോലും ഇവിടെ ഇല്ല. മഴക്കാലമായതിനാലാണ് പ്രശ്‌നം ഗുരുതരമായിരിക്കുന്നത്.

ബദിയടുക്കയേക്കാള്‍ തിരക്ക് കുറഞ്ഞ നഗരത്തില്‍പോലും തിരക്കുള്ള സമയങ്ങളില്‍ പൊലീസിന് ഡ്യൂട്ടി നല്‍കാറുണ്ട്. ടൗണിന്റെ അടുത്തുതന്നെയയാണ് പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എന്നാൽ പോലും ഗതാഗത ക്രമീകരണത്തിന് ഒരു പോലീസുപോലും എത്താറില്ല. രണ്ട് വര്‍ഷം മുമ്പ് അന്ന് സ്റ്റേഷനില്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന എസ്.ഐ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച് ബദിയടുക്ക ടൗണിൽ ഹോംഗാര്‍ഡിനെയും ഒരു പൊലീസിനേയും നിയമിച്ചിരുന്നു.

Kasargod

എന്നാൽ എസ്.ഐ. സ്ഥലം മാറി പോയതോടെ അതും ഇല്ലാതായി. നാട്ടുകാർ ഹോംഗാർഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട് ഒരുപാട് തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും ഫലമൊന്നും കണ്ടില്ല. രാവിലെയും വൈകുന്നേരവുമായാണ് നിരവധി കുട്ടികൾ ടൗണിലൂടെ റോഡ് മുറിച്ച് കടന്ന് പോകുന്നത്. ആ സമയങ്ങളിൽ ചീറിപ്പായുന്ന സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും സിഗ്നൽ പോലും ഇല്ലാത്തതുകൊണ്ട് നിർത്താൻ പോലും മടിക്കുന്നു.

ഒരുപാട് നേരം കാത്തുനിന്നാൽ മാത്രമേ ഒരുപക്ഷെ റോഡ് ഒന്ന് മുറിച്ചുകടക്കാൻ പറ്റുന്ന എന്ന സ്ഥതിയാണ് ഇപ്പോൾ. മറ്റ് പലപ്രശ്‌നങ്ങളും ബദിയടുക്ക ടൗണിനെ അലട്ടുന്നുണ്ട്. മഡ്ക്ക കളിക്കാര്‍ കൂട്ടമായി തമ്പടിക്കുന്നവരും, മദ്യപാനികളെ കൊണ്ടും, പൂവാല ശല്യക്കാരെ കൊണ്ടും നിറഞ്ഞിരിക്കുകയാണിവിടെ. ടൗണ്‍ ബസ്സ്റ്റാന്റും പഴയ ബീവറേജ് വില്‍പ്പനശാലയുടെ കെട്ടിടത്തിന് സമീപവും ബസ് സ്റ്റാന്റിന് മുന്‍വശമുള്ള ഒരു ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍വശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രാവിലെ മുതല്‍ രാത്രിവരെ മദ്യപന്മാരും വില്‍പ്പനക്കാരും വിലസുന്നത്.

English summary
Kasargod Local News about Badiyadukka town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X